LiveTV

Live

Kerala

സഹപാഠിയെ ആലിംഗനം ചെയ്തതിന് വിദ്യാര്‍ഥിക്ക് സസ്പെന്‍ഷന്‍; നടപടി ഹൈക്കോടതി ശരിവെച്ചു

സഹപാഠിയെ ആലിംഗനം ചെയ്തതിന് വിദ്യാര്‍ഥിക്ക് സസ്പെന്‍ഷന്‍; നടപടി ഹൈക്കോടതി ശരിവെച്ചു
Summary
കലോത്സവത്തിനിടെ പരസ്യമായി ആലിംഗനം ചെയ്തെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്ത സ്കൂൾ അധികൃതരുടെ നടപടി ഹൈക്കോടതി ശരിവച്ചു.

കലോത്സവത്തിനിടെ പരസ്യമായി ആലിംഗനം ചെയ്തെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്ത സ്കൂൾ അധികൃതരുടെ നടപടി ഹൈക്കോടതി ശരിവച്ചു. സ്കൂള്‍ അധികൃതര്‍ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കിയ ബാലാവകാശ കമ്മിഷന്‍ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി.

ആഗസ്റ്റ് 21ന് തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിനിടെയാണ് സെന്‍റ് തോമസ് സെന്‍ട്രല്‍ സ്കൂളിലെ ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം ആലിംഗനം ചെയ്തത്. കലോത്സവത്തില്‍ വിജയിച്ച പെണ്‍കുട്ടിയെ താന്‍ അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് വ്യക്തമാക്കി സ്കൂൾ അധികൃതർക്ക് മുമ്പാകെ ആൺകുട്ടി മാപ്പ് പറഞ്ഞിരുന്നു. പിന്നീട് ഇതിന്‍റെ ചിത്രങ്ങള്‍ ആണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാമിലുടെ പ്രചരിച്ചു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തത്.

വിദ്യാര്‍ത്ഥി ബാലാവകാശ കമ്മീഷനെ സമീപിച്ചപ്പോള്‍ സസ്പെന്‍ഷന്‍ ഉത്തരവ് ബാലാവകാശ കമ്മീഷന്‍ റദ്ദാക്കി. ഇതിനെതിരെ സ്കൂള്‍ അധികൃതര്‍ സമര്‍പ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി പ്രിൻസിപ്പലിന്‍റെ തീരുമാനം ശരിവെച്ച് ഉത്തരവിട്ടത്. പ്രിന്‍സിപ്പല്‍ സ്കൂളിന്‍റെ അച്ചടക്കം ഉറപ്പാക്കുന്നതിനായി എടുത്ത നടപടി റദ്ദാക്കാന്‍ ബാലാവകാശ കമ്മീഷന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.