LiveTV

Live

Kerala

നബിദിനത്തില്‍ നാടെങ്ങും വര്‍ണാഭമായ ഘോഷയാത്ര

നബിദിനത്തില്‍ നാടെങ്ങും വര്‍ണാഭമായ ഘോഷയാത്ര
Summary
സംസ്ഥാനത്തെങ്ങും മദ്രസാ വിദ്യാര്‍ത്ഥികളുടെ നബിദിന റാലികള്‍ നടന്നു

ഇന്ന് നബിദിനം. സംസ്ഥാനത്തെങ്ങും മദ്രസാ വിദ്യാര്‍ത്ഥികളുടെ നബിദിന റാലികള്‍ നടന്നു. ആഘോഷത്തിന്‍റെ ഭാഗമായി മുസ്‍ലിം സംഘടനകള്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മദ്രസാ വിദ്യാര്‍ത്ഥികളുടെ വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. ദഫും വര്‍ണക്കടലാസുകളും കയ്യിലേന്തിയ ബാലന്‍മാര്‍ കാഴ്ചക്കാരെ ആകര്‍ഷിച്ചു. മഅ്ദിന്‍ അക്കാദമിയും മുണ്ടുപറമ്പ് മദ്രസയും മലപ്പുറം നഗരത്തില്‍ ഘോഷയാത്ര നടത്തി.

കാസര്‍ഗോഡ് നഗരം കേന്ദ്രീകരിച്ച് നടന്ന നബിദിന റാലികളില്‍ നൂറു കണക്കിന് പേര്‍ പങ്കെടുത്തു. ആലപ്പുഴ ജില്ലയിലും നബിദിന ഘോഷയാത്രകള്‍ നടന്നു. മദ്രസകളും മീലാദു ശരീഫ് കമ്മിറ്റികളും നടത്തുന്ന ആഘോഷങ്ങള്‍ തുടരുകയാണ്.

കോഴിക്കോട് നഗരത്തില്‍ വിവിധ മദ്രസകള്‍ ഘോഷയാത്രകള്‍ സംഘടിപ്പിച്ചു. മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, സാംസ്കാരിക സദസ്സുകള്‍, സൌഹൃദ കൂട്ടായ്മകള്‍ തുടങ്ങിയവയും വിവിധയിടങ്ങളില്‍ നടക്കുന്നുണ്ട്. നബിദിനാഘോഷം ഈ മാസം 20 വരെ തുടരും.