LiveTV

Live

Kerala

പെരുവെമ്പ് സ്കൂളില്‍ അധ്യാപകരെ പുറത്താക്കാന്‍ മാനേജ്മെന്റ് ചെയ്യുന്നത് ഗുണ്ടായിസവും നിയമലംഘനങ്ങളും

പെരുവെമ്പ് സ്കൂളില്‍ അധ്യാപകരെ പുറത്താക്കാന്‍ മാനേജ്മെന്റ് ചെയ്യുന്നത് ഗുണ്ടായിസവും നിയമലംഘനങ്ങളും
Summary
കള്ളക്കേസുകളില്‍ കുടുക്കി അധ്യാപകരെ പുറത്താക്കിയ പെരുവെന്പ് സ്കൂളിലെ മാനേജ്മെന്റ് പുതിയ നിയമനങ്ങള്‍ക്കായി വ്യാജ രേഖകളുണ്ടാക്കി

പാലക്കാട് പെരുവെമ്പ് സ്കൂളില്‍ അധ്യാപകരെ പുറത്താക്കാന്‍ മാനേജ്മെന്‍റ് ചെയ്യുന്നത് ഗുണ്ടായിസവും നിയമലംഘനങ്ങളും. വ്യാജരേഖകള്‍ ചമച്ചും ശാരീരികമായി ആക്രമിച്ചും കള്ളക്കേസെടുത്തുമാണ് അധ്യാപകരെ പുറത്താക്കുന്നതെന്ന് ഇരയായ അധ്യാപകര്‍ ആരോപിക്കുന്നു. കള്ളക്കേസുകളില്‍ കുടുക്കി അധ്യാപകരെ പുറത്താക്കിയ പെരുവെന്പ് സ്കൂളിലെ മാനേജ്മെന്റ് പുതിയ നിയമനങ്ങള്‍ക്കായി വ്യാജ രേഖകളുണ്ടാക്കി. ഇതിനായി ഹെഡ്മിസ്ട്രസായിരുന്ന അധ്യാപികയുടെ ഒപ്പ് വ്യാജമായി ചേര്‍ത്തുവെന്നാണ് ആരോപണം.

മറ്റൊരധ്യാപകന്റെ പേരില്‍ കംപ്യൂട്ടര്‍ മോഷണത്തിന് കേസെടുത്തു. ഇദ്ദേഹത്തെ പുറത്താക്കിയ ശേഷം പരാതിയുമായി പോയതിന് കഴിഞ്ഞ ദിവസം ശാരീരികമായി ആക്രമണമുണ്ടായി. അടിയേറ്റ് ഇദ്ദേഹത്തിന്‍റെ കേള്‍വിശക്തി തകരാറിലായിരിക്കുകയാണ്.

മുന്‍ മാനേജ്മെന്റില്‍ നിന്ന് ചട്ടങ്ങള്‍ ലംഘിച്ച് ഉടമസ്ഥാവകാശം കൈക്കലാക്കിയ പുതിയ മാനേജ്മെന്റാണ് ആക്രമണങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും പിന്നില്‍. ഒന്നിലധികം പേര്‍ അവകാശികളായിരിക്കെ ഒരാളുടെ ഓഹരി മാത്രമായി കൈക്കലാക്കാന്‍ കഴിയില്ലെന്ന കെ.ഇ.ആര്‍ ചട്ടവും ലംഘിച്ചു. ഇതിനെതിരെയുള്ള പരാതിയില്‍ വിദ്യാഭ്യാസ വകുപ്പ് മൌനം പാലിക്കുകയാണെന്നും അധ്യാപകര‍് ആരോപിക്കുന്നു.