LiveTV

Live

Kerala

ഡോക്‍ടര്‍മാരുടെ പെന്‍ഷന്‍ പ്രായവര്‍ധന; യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്

ഡോക്‍ടര്‍മാരുടെ പെന്‍ഷന്‍ പ്രായവര്‍ധന; യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്
Summary
ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 58 ല്‍ നിന്നും 60 ആയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 60-ല്‍ നിന്ന 62 വയസ്സായും വര്‍ധിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം യുവജനങ്ങളോടുള്ള വെല്ലുവിളി

ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള മന്ത്രിസഭാ യോഗം തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്. ആരോഗ്യവകുപ്പിലെ ഡോകടര്‍മാരുടെ പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 62 വയസ്സായി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ പ്രത്യക്ഷ സമരപരിപാടി സംഘടിപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.

ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 58 ല്‍ നിന്നും 60 ആയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 60-ല്‍ നിന്ന 62 വയസ്സായും വര്‍ധിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആരോപണം.ആരോഗ്യമേഖലിയില്‍ നടപ്പാക്കിയ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കല്‍ മറ്റ് മേഖലയിലേക്കും വ്യാപിക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്‍റേത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്ര്സ് ശക്തമായ പ്രക്ഷോഭം സംഘടി്പിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം ആരോഗ്യമേഖലയിലെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് കണക്കിലെടുത്താണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ പരിചയ സന്പന്നരായ ഡോക്ടര്‍മാരുടെ അഭാവം കേരളത്തിനില്ല. ഇതര സംസ്ഥാനത്തുള്ള ഡോക്ടര്‍മാരുമായി കേരളത്തിലെ ഡോക്ടര്‍മാരെ താരതമ്യം ചെയയ്ത് സര്‍ക്കാര്‍ എടുത്ത തീരുമാനം ദൂരവ്യാപക പ്രത്യഘാതം സ്യഷ്ടിക്കുമെന്നും ആക്ഷേപമുണ്ട്.