LiveTV

Live

Kerala

ബാഹുബലി സ്റ്റൈലില്‍ ആനപ്പുറത്ത് കയറാന്‍ ശ്രമിച്ച യുവാവിനെ ആന എടുത്തെറിഞ്ഞു

ബാഹുബലി സ്റ്റൈലില്‍ ആനപ്പുറത്ത് കയറാന്‍ ശ്രമിച്ച യുവാവിനെ ആന എടുത്തെറിഞ്ഞു
Summary
ആനയുടെ തുമ്പിക്കയ്യില്‍ ചവിട്ടി ആനയുടെ മസ്തകത്തിലേക്ക് കയറുന്ന ബാഹുബലി സിനിമയിലെ പ്രഭാസിന്റെ രംഗം അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആനക്ക് അജ്ഞാതനായ യുവാവിനെ ആന കുത്തിയെറിഞ്ഞത്.

മദ്യലഹരിയില്‍ ബാഹുബലി സ്റ്റൈലില്‍ ആനയുടെ തുമ്പിക്കയ്യില്‍ ചവിട്ടി കയറാന്‍ ശ്രമിച്ച യുവാവിനെ ആന എടുത്തെറിഞ്ഞു. ആനയുടെ തുമ്പിക്കയ്യില്‍ ചവിട്ടി മസ്തകത്തിലേക്ക് കയറുന്ന ബാഹുബലി സിനിമയിലെ പ്രഭാസിന്റെ രംഗം അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആനക്ക് അജ്ഞാതനായ യുവാവിനെ കുത്തിയെറിഞ്ഞത്.

പെരിങ്ങാശേരി സ്വദേശിയായ യുവാവാണ് ആനയുടെ ആക്രമണത്തിന് ഇരയായത്. ഫേസ്‍ബുക്കില്‍ ലൈവ് വീഡിയോ സെറ്റ് ചെയ്ത ശേഷം സുഹൃത്തിന്റെ കയ്യില്‍ ഫോണ്‍ ഏല്‍പ്പിച്ചിട്ടായിരുന്നു യുവാവിന്റെ അതിസാഹസം. മദ്യപിച്ചിട്ടുണ്ടെന്നും ആന ആക്രമിക്കുമെന്നുമൊക്കെ സുഹൃത്തുക്കള്‍ വിളിച്ചുപറഞ്ഞിട്ടും യുവാവ് പിന്‍മാറിയില്ല. പഴവും പനമ്പട്ടയും നല്‍കിയ ശേഷം ആനയുടെ തുമ്പിക്കയ്യില്‍ ചുംബിച്ചപ്പോഴായിരുന്നു ആന അനിഷ്ടം പ്രകടിപ്പിച്ചത്. തുമ്പിക്കയ്യും കൊമ്പും ഉപയോഗിച്ച് ആന മുന്നോട്ട് ആഞ്ഞുതള്ളിയതോടെ യുവാവ് അകലേക്ക് തെറിച്ച് തല കുത്തി വീഴുകയായിരുന്നു.