LiveTV

Live

Kerala

സോളാര്‍ റിപ്പോര്‍ട്ട് യുഡിഎഫ് പൊളിച്ചടുക്കും: കുഞ്ഞാലിക്കുട്ടി

സോളാര്‍ റിപ്പോര്‍ട്ട് യുഡിഎഫ് പൊളിച്ചടുക്കും: കുഞ്ഞാലിക്കുട്ടി
Summary
സോളാര്‍ റിപ്പോര്‍ട്ട് കാട്ടി യുഡിഎഫിനെ ഭയപ്പെടുത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സോളാര്‍ റിപ്പോര്‍ട്ട് എല്‍ഡിഎഫിന് ബൂമറാങ്ങായി മാറുമെന്ന് ചെന്നിത്തല

സോളാര്‍ റിപ്പോര്‍ട്ട് യുഡിഎഫ് പൊളിച്ചടുക്കുമെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയ്ക്ക് മലപ്പുറം കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ റിപ്പോര്‍ട്ടിന്‍റെ പേരില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കം തീക്കളിയാകുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

പടയൊരുക്കത്തിന്‍റെ മലപ്പുറം ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായിരുന്നു കൊണ്ടോട്ടി. സോളാര്‍ റിപ്പോര്‍ട്ട് കാട്ടി യുഡിഎഫിനെ ഭയപ്പെടുത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും വേട്ടയാടാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സോളാര്‍ റിപ്പോര്‍ട്ട് എല്‍ഡിഎഫിന് ബൂമറാങ്ങായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

എം കെ മുനീര്‍, വി ഡി സതീശന്‍, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വള്ളിക്കുന്ന്, വേങ്ങര, തിരൂരങ്ങാടി മണ്ഡലങ്ങളിലും ജാഥക്ക് സ്വീകരണം നല്‍കി. ഇന്നും നാളെയും ജാഥ മലപ്പുറത്ത് പര്യടനം തുടരും.