LiveTV

Live

Kerala

എംസി ജോസഫൈന് നേരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം

എംസി ജോസഫൈന് നേരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം
Summary
എറണാകുളം മഹാരാജാസ് കോളേജില്‍ വനിത സെല്ലിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്പോഴായിരുന്നു ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.സ്റ്റുഡന്‍സ് ഫോര്‍ ഹാദിയ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു.....

ഹാദിയയെ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് വനിത കമ്മീഷന്‍ സംസ്ഥാന അധ്യക്ഷ എംസി ജോസഫൈന് നേരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. എറണാകുളം മഹാരാജാസ് കോളേജില്‍ വനിത സെല്ലിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്പോഴായിരുന്നു ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സ്റ്റുഡന്‍സ് ഫോര്‍ ഹാദിയ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നിയമതടസ്സം ചൂണ്ടികാട്ടി വനിത കമ്മീഷന്‍ അധ്യക്ഷ ഹാദിയയെ സന്ദര്‍ശിക്കാതിരിക്കുന്നത് നീതി കേടാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും കോടതി ആവശ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ ഹാദിയയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കൂടെ പോകില്ലെന്നും ജോസഫൈന്‍ പ്രതികരിച്ചു.