LiveTV

Live

Kerala

എല്‍പി സ്കൂളിലെ കുട്ടികളുടെ വക നിഘണ്ടുവും വിജ്ഞാനകോശവും 

എല്‍പി സ്കൂളിലെ കുട്ടികളുടെ വക നിഘണ്ടുവും വിജ്ഞാനകോശവും 
Summary
650 പുസ്തകങ്ങളാണ് തിരുവനന്തപുരം ചെമ്പൂര്‍ എല്‍എംഎസ് എല്‍പി സ്കൂളിലെ കുട്ടികള്‍ തയ്യാറാക്കിയത്

കുട്ടികളുടെ വക നിഘണ്ടുവും വിജ്ഞാനകോശവും. 650 പുസ്തകങ്ങളാണ് തിരുവനന്തപുരം ചെമ്പൂര്‍ എല്‍എംഎസ് എല്‍പി സ്കൂളിലെ കുട്ടികള്‍ തയ്യാറാക്കിയത്. കുട്ടികളുടെ അറിവുകള്‍ പുസ്തകരൂപത്തിലാക്കാന്‍ അധ്യാപകരും രക്ഷിതാക്കളും അകമഴിഞ്ഞ് സഹായിച്ചു. കുട്ടികളുടെ കയ്യില്‍ ഇത്രയധികം വാക്കുകളോ. അദ്ഭുതത്തോടെയല്ലാതെ ഓരോ പേജും മറിച്ചുനോക്കാനാവില്ല. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള 325 കുട്ടികള്‍ കഴിഞ്ഞ വര്‍ഷം ഓരോ പുസ്തകമാണ് തയ്യാറാക്കിയത്.

ഈ വര്‍ഷം രണ്ട് പുസ്തകമാക്കി ഉയര്‍ത്തി. ഒരു നിഘണ്ടുവും ഒരു വിജ്ഞാനകോശവും. അങ്ങിനെ 650 പുസ്തകങ്ങള്‍. ഓര്‍മയിലുള്ളതും. പഠിച്ചതുമായ ഇംഗ്ലീഷ് വാക്കുകള്‍. അതിന്‍റെ മലയാളം. ഇങ്ങനെ മലയാളവും ഇംഗ്ലീഷും കയ്യിലൊതുക്കി അവര്‍ നിഘണ്ടു തയ്യാറാക്കി. ചിത്രങ്ങളും വിവരങ്ങളും ചേര്‍ത്ത് വിജ്ഞാനകോശവും. പ്രധാനാധ്യാപകന്‍റെ ആശയം എല്ലാ അധ്യാപകരും കൈകോര്‍ത്ത് നടപ്പാക്കി. പഠന ത്തിനൊപ്പം കൃഷിയും സംഗീതപഠനവും എല്ലാം ഉണ്ട് ഇവിടെ. അങ്ങിനെ മുന്നേറുകയാണ് ഇവിടുത്തെ കുട്ടികള്‍.