LiveTV

Live

Kerala

കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടികയിലും തർക്കം

കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടികയിലും തർക്കം
Summary
അർഹമായ പരിഗണന കിട്ടാത്തതിൽ കെ വി തോമസും ശശി തരൂരും അതൃപ്തി അറിയിച്ചു

കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടികയിലും തർക്കം. എംപിമാരാണ് പരാതിയുമായി വീണ്ടും രംഗത്തെത്തിയത്. അർഹമായ പരിഗണന കിട്ടാത്തതിൽ കെ വി തോമസും ശശി തരൂരും അതൃപ്തി അറിയിച്ചു. 70 വയസുകഴിഞ്ഞവരുടെ എണ്ണം കൂടിയതും തർക്കങ്ങൾക്ക് വഴിവെച്ചു. 282 പേരുടെ പുതുക്കിയ കെപിസിസി പട്ടിക കഴിഞ്ഞ ദിവസമാണ് കേരള നേതാക്കൾ ഡൽഹിക്ക് അയച്ചത്. ഹൈക്കമാന്റിന്റെ മാനദണ്ഡങ്ങൾ പാലിച്ച് ആർക്കും പരാതിക്ക് ഇടവരുത്താത്ത വിധം കുറ്റമറ്റതായി പട്ടിക സമർപ്പിച്ചെന്നായിരുന്നു എ ,ഐ ഗ്രൂപ്പുകളുടെ അവകാശപ്പെട്ടിരുന്നത്.

എന്നാൽപുതുക്കിയ പട്ടികയിലും എതിർപ്പ് തുടരുകയാണ്. എംപിമാരായ കെവി തോമസും ശശിതരൂരുമാണ് എതിർപ്പുമായി വീണ്ടും രംഗത്തെത്തിയത്. എംപിമാരെന്ന പരിഗണന കിട്ടിയില്ല. പുതുക്കിയ പട്ടിക തയ്യാറാക്കിയപ്പോഴും തങ്ങളുടെ വാദങ്ങൾ മുഖവിലയ്ക്കെടുത്തില്ലെന്നും ഇരുവരും എ കെ ആന്റണിയെ അറിയിച്ചു. 70 വയസിൽ കൂടുതൽ പ്രായമുള്ള നേതാക്കളുടെ പട്ടികയിലെ ബാഹുല്യവും തർക്കത്തിന് വഴിവെച്ചിട്ടുണ്ട്. ഓരോ പിസിസിക്കും യുവമുഖം വേണമെന്നായിരുന്നു ഹൈക്കമാന്റ മാനദണ്ഡം.

ഈ സാഹചര്യത്തിൽ അന്തിമ പട്ടികയിൽ നിന്നും കൂടുതൽ പേർ ഒഴിവാക്കപ്പെടാനും സാധ്യതയുണ്ട്. തർക്ക പരിഹാരത്തിനായി ഡൽഹിയിൽ ചർച്ചകൾ തുടരുകയാണ്. കെപിസിസി കൈമാറിയ പട്ടികയിപ്പോൾഎകെ ആന്റണി ,മുകുൾ വാസ്നിക് എന്നിവരുടെ പരിഗണനയിലാണ്. ധാരണയായാൽ അന്തിമ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് കൈമാറും.