LiveTV

Live

Kerala

വേങ്ങരയില്‍ അനൌണ്‍സ്മെന്റിന് സമദാനിയുടെ ശബ്ദവും

വേങ്ങരയില്‍ അനൌണ്‍സ്മെന്റിന് സമദാനിയുടെ ശബ്ദവും
Summary
ഗ്രാമങ്ങളിലൂടെ പതുക്കെ പതുക്കെ പോകുന്ന അനൌണ്‍സ്മെന്റ് വാഹനത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന ഒരു ശബ്ദമാണ് ഇപ്പോള്‍ വേങ്ങരയിലെ ചര്‍ച്ച. തൊട്ടുമുമ്പില്‍ പോകുന്ന കെഎന്‍എ ഖാദറിന്റെ അനൌണ്‍സ്മെന്റ് വണ്ടിയില്‍ നിന്ന് കേട്ട ശബ്ദത്തില്‍..

വേങ്ങരയിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പലതും വോട്ടര്‍മാരെ പെട്ടന്ന് ആകര്‍ഷിക്കുന്ന തരത്തിലാണ്. ഗ്രാമങ്ങളിലൂടെ പതുക്കെ പതുക്കെ പോകുന്ന അനൌണ്‍സ്മെന്റ് വാഹനത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന ഒരു ശബ്ദമാണ് ഇപ്പോള്‍ വേങ്ങരയിലെ ചര്‍ച്ച.

തൊട്ടുമുമ്പില്‍ പോകുന്ന കെഎന്‍എ ഖാദറിന്റെ അനൌണ്‍സ്മെന്റ് വണ്ടിയില്‍ നിന്ന് കേട്ട ശബ്ദത്തില്‍ എന്തോ ഒരു പ്രത്യേകത തോന്നിയാണ് ശ്രദ്ധിച്ചത്. ഒരു വട്ടം കൂടി കേട്ടപ്പോള്‍ ശബ്ദത്തിന്റെ ഉടമയെ കിട്ടി. മലപ്പുറത്തുള്ള യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സദാദാണ് സമദാനിയുടെ ശബ്ദത്തില്‍ നാട്ടുകാരോട് വോട്ട് തേടുന്നത്.

സമദാനിയുടെ ശബ്ദം കേട്ട് അത്ഭുതത്തോടെയാണ് വഴിയരികില്‍ നില്‍ക്കുന്നവര്‍ പ്രചരണ വാഹനത്തെ നോക്കുന്നത്. ഇതിന് മറുപടിയായി ടികെ ഹംസയുടെ ശബ്ദത്തില്‍ അനൌണ്‍സ്മെന്റ് വാഹനം പുറത്തിറക്കാനാണ് എല്‍ഡിഎഫ് ക്യാംപിന്റെ ആലോചന.