LiveTV

Live

Kerala

കോഴിക്കോട് വടകരയില്‍ തെരുവ് നായ ആക്രമണം; ഇരുപത്തിനാല് പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകരയില്‍ തെരുവ് നായ ആക്രമണം; ഇരുപത്തിനാല് പേര്‍ക്ക് പരിക്ക്
Summary
24 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. വടകര റയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് സംഭവം. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും..

കോഴിക്കോട് വടകരയില്‍ ഇരുപത്തി നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ പിടികൂടാനാവാത്തതിനാല്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.

ഇന്ന് രാവിലെയാണ് വടകര നാദാപുരം റോഡ്, മടപ്പള്ളി, താഴങ്ങാടി പ്രദേശങ്ങളില്‍ തെരുവുനായ ആക്രമണം ഉണ്ടായത്. തെരുവുനായയുടെ കടിയേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. കൈയ്ക്കും കാലിനും തലയിലുമാണ് പലര്‍ക്കും കടിയേറ്റത്. കടിയേറ്റവരെ ആദ്യം വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പേവിഷ ബാധയ്ക്കെതിരായ റാബിസ് വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മുഴുവന്‍ പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.