LiveTV

Live

Kerala

കോഴിക്കോട് ഐ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

കോഴിക്കോട് ഐ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു
Summary
ഓണ്‍ലൈനിലൂടെ വാങ്ങിയ 50,000 രൂപയോളം വിലയുള്ള ആപ്പിള്‍ ഐ ഫോണ്‍ 6 ആണ് പൊട്ടിത്തെറിച്ചത്

ജീന്‍സിന്റെ പോക്കറ്റിലുണ്ടായിരുന്ന ഐ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. നന്മണ്ട സ്വദേശി ജാഷിദിനാണ് പൊള്ളലേറ്റത്. രണ്ട് മാസം മുമ്പ് ഓണ്‍ലൈനിലൂടെ വാങ്ങിയ 50,000 രൂപയോളം വിലയുള്ള ആപ്പിള്‍ ഐ ഫോണ്‍ 6 ആണ് പൊട്ടിത്തെറിച്ചത്. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്ന് ആപ്പിള്‍ കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയതായി ജാഷിദ് പറഞ്ഞു.