LiveTV

Live

Kerala

വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍; പിന്നില്‍ മയക്കുമരുന്ന് സംഘമെന്ന് സംശയം

വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍; പിന്നില്‍ മയക്കുമരുന്ന് സംഘമെന്ന് സംശയം
Summary
മുന്‍പും ദുരൂഹ സാഹചര്യത്തില്‍ യുവാക്കള്‍ മരിച്ചതും ആത്മഹത്യ ചെയ്തതിനും പിന്നില്‍ മയക്കുമരുന്നിന്റെ സ്വാധീനമാണെന്ന് നാട്ടുകാരും പറയുന്നു

തിരുവനന്തപുരത്ത് വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ മയക്കുമരുന്ന് മാഫിയയെന്ന് സംശയം. പ്രദേശത്ത് സജീവമായ മയക്കുമരുന്ന് വില്‍പ്പനക്കാര്‍ മകനെ അപായപ്പെടുത്തിയതാണെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. മുന്‍പും ദുരൂഹ സാഹചര്യത്തില്‍ യുവാക്കള്‍ മരിച്ചതും ആത്മഹത്യ ചെയ്തതിനും പിന്നില്‍ മയക്കുമരുന്നിന്റെ സ്വാധീനമാണെന്ന് നാട്ടുകാരും പറയുന്നു. രണ്ട് ദിവസം മുന്‍പ് കാണാതായ മണക്കാട്, കല്ലാട്ടുമുക്ക് സ്വദേശി ഹിഷാമിന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ തൃക്കണ്ണാപുരം പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

കാണാതാവുന്നതിന് മുന്‍പ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്തെങ്കിലും രണ്ട് ദിവസം മറച്ചുവെച്ച ശേഷമാണ് ഹിഷാം പുഴയില്‍ മുങ്ങിയതായി പൊലീസിനോട് പറഞ്ഞത്. ഇവര്‍ മയക്കുമരുന്ന് ലഹരിയിലുമായിരുന്നു. ഹിഷാം മയക്കുമരുന്ന് സംഘത്തിന്റെ വലയില്‍പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ആരോപിച്ചു. മൂന്ന് വര്‍ഷമായി ഈ പ്രദേശത്ത് കഞ്ചാവ് വില്‍പന സജീവമാണ്. മയക്കുമരുന്നിനെതിരെ നിരവധി കാന്പയിനുകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. പൊലീസുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശക്തമായ ഇടപെടലാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.