LiveTV

Live

Kerala

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സിയിലെ സംഘർഷം; യുവതികൾക്ക് വധ ഭീഷണി

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സിയിലെ സംഘർഷം;  യുവതികൾക്ക് വധ ഭീഷണി
Summary
പോലീസ് മോശമായി പെരുമാറി. പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് യുവതികള്‍

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സിയിൽ ഡ്രൈവറും യാത്രക്കാരും തമ്മിലുണ്ടായ സംഘർഷത്തിലകപ്പെട്ട യുവതികൾകക് വധഭീഷണി. സംഭവത്തിൽ മാധ്യമങ്ങലിലൂടെ പ്രതികരിച്ചതിനാണ് വധഭീഷണിയെന്ന് യുവതികൾ മീഡിയ വണിനോട് പറഞ്ഞു. സംഭവത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥരില്‍ പലരും മോശമായി പെരുമാറിയെന്നും ഇവർ പറഞ്ഞു

യാത്രക്കായി ബുക്ക് ചെയ്ത കാറിൽ മറ്റൊരു യാത്രക്കാരനുണ്ടായത് ചോദ്യം ചെയ്തപ്പോൾ ഡ്രൈവർ അസഭ്യം പറഞ്ഞു. തുടർന്ന് ഉണ്ടായ സംഘർഷത്തിൽ തങ്ങളെയാണ് ആക്രമിച്ചതെന്നും യുവതികൾ പറയുന്നു. നവ മാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണം ഉണ്ടായപ്പോഴാണ് സത്യാവസ്ഥ ബോധ്യപ്പെടുത്തി പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസ് പരാതിയിൽ നടപടിയെടുക്കുന്നില്ലെന്നും ഇവർ പറയുന്നു.

സംഭവസമയത്ത് സഹായത്തിനെത്തിയ യുവതിയേയും കേസില്‍ അനാവശ്യമായി പ്രതിചേര്‍ത്തെന്നും ഇവർ പറഞ്ഞു. ചെയ്യാത്ത കുറ്റങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചു. മദ്യപിച്ച് വഴക്കുണ്ടാക്കിയെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞതാണെന്നും യുവതികൾ പറഞ്ഞു. ഡ്രൈവര്‍ക്കെതിരെ നല്‍കിയ പരാതി പൊലീസ് പരിഗണിച്ചില്ലെന്നും ഇവർ പറയുന്നു. സംഭവത്തിൽ പരാതിയുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.