LiveTV

Live

Kerala

വയനാട് ചുരം ഗതാഗതയോഗ്യമാക്കി

വയനാട് ചുരം ഗതാഗതയോഗ്യമാക്കി
Summary
ഇന്നലെ മലവെള്ളപാച്ചിലില്‍ തകര്‍ന്ന വയനാട് ചുരം ഗതാഗതയോഗ്യമാക്കി. ശക്തമായ മഴവെള്ളപാച്ചിലില്‍ 7ആം വളവിലെയും, 8ആം വളവിലെയും റോഡുകള്‍ തകര്‍ന്നിരുന്നു. ഇതെ തുടര്‍ന്ന് മണികൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന്..

ഇന്നലെ മലവെള്ളപാച്ചിലില്‍ തകര്‍ന്ന വയനാട് ചുരം ഗതാഗതയോഗ്യമാക്കി. ശക്തമായ മഴവെള്ളപാച്ചിലില്‍ 7ആം വളവിലെയും, 8ആം വളവിലെയും റോഡുകള്‍ തകര്‍ന്നിരുന്നു. ഇതെ തുടര്‍ന്ന് മണികൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ഉദ്യോഗസ്ഥ സംഘം പുലര്‍ച്ചെയാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പണി പൂര്‍ത്തീകരിച്ചത്. ഇപ്പോഴും അടിവാരത്തും, ചുരത്തിലും ശക്തമായ മഴ തുടരുകയാണ്.