LiveTV

Live

Kerala

തോമസ് ചാണ്ടിയുടെ ഭൂമി ഇടപാട്: രേഖകൾ നഷ്ടപ്പെട്ട നിലയിൽ

തോമസ് ചാണ്ടിയുടെ ഭൂമി ഇടപാട്: രേഖകൾ നഷ്ടപ്പെട്ട നിലയിൽ
Summary
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ഫയലിൽ നിന്ന് രേഖകൾ നഷ്ടപ്പെട്ട നിലയിൽ. ആലപ്പുഴ നഗരസഭാ കാര്യാലയത്തിൽ നിന്ന് നഷ്ടപ്പെട്ട ശേഷം തിരിച്ചുകിട്ടിയ ഫയലിൽ നിന്നാണ്..

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ഫയലിൽ നിന്ന് രേഖകൾ നഷ്ടപ്പെട്ട നിലയിൽ. ആലപ്പുഴ നഗരസഭാ കാര്യാലയത്തിൽ നിന്ന് നഷ്ടപ്പെട്ട ശേഷം തിരിച്ചുകിട്ടിയ ഫയലിൽ നിന്നാണ് രേഖകൾ നഷ്ടമായിട്ടുള്ളത്. ആധാരത്തിന്റെയും കരമടച്ച രസീതിന്റെയും പകർപ്പുകളാണ് നഷ്ടപ്പെട്ടത്.

മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഭൂമി കയ്യേറ്റ ആരോപണം ഉയർന്നതിനെത്തുടർന്നാണ് രേഖകൾ പരിശോധിക്കാൻ ആലപ്പുഴ നഗരസഭ തീരുമാനിച്ചത്. എന്നാൽ സുപ്രധാന രേഖകൾ അടങ്ങിയ 4 ഫയലുകൾ ഈ ഘട്ടത്തിൽ കാണാനില്ലാതായി. അതിലൊന്നാണ് നഗരസഭാ ആസ്ഥാനത്തെ അലമാരയിൽ നിന്നു തന്നെയാണ് തിരിച്ചുകിട്ടിയത്.

16 കെട്ടിടങ്ങളുടെ രേഖകൾ അടങ്ങുന്ന സുപ്രധാന ഫയലാണ് തിരിച്ചുകിട്ടിയത്. എന്നാൽ ആധാരത്തിന്റെയും കരമടച്ച രസീതിന്റെയും പകർപ്പ് അടക്കമുള്ള പ്രധാന രേഖകൾ ഫയലിൽ നിന്ന് നഷ്ടപ്പെട്ടതായി പരിശോധനയിൽ വ്യക്തമായി. ഇക്കാര്യത്തിൽ അട്ടിമറി നടന്നിരിക്കാനുള്ള സാദ്ധ്യതകൾ സംബന്ധിച്ച് ഇതിനകം തന്നെ സംശയമുയർന്നിട്ടുണ്ട്.