LiveTV

Live

Kerala

കനത്ത മഴ; തൃശൂരിലെ പ്രധാന റോഡുകള്‍ തകര്‍ന്ന നിലയില്‍

കനത്ത മഴ; തൃശൂരിലെ പ്രധാന റോഡുകള്‍ തകര്‍ന്ന നിലയില്‍
Summary
മഴ കനത്തതോടെ തൃശൂരിലെ പ്രധാന റോഡുകള്‍ താറുമാറായി. തൃശൂര്‍ കുറ്റിപ്പുറം റോഡാണ് ഏറ്റവും ദുഷ്കരമായ പാത. ഇതിനിടെ റോഡ് നന്നാക്കത്തതിനെ ചൊല്ലി രാഷ്ട്രീയ തര്‍ക്കം മുറുകുകയാണ്..

മഴ കനത്തതോടെ തൃശൂരിലെ പ്രധാന റോഡുകള്‍ താറുമാറായി. തൃശൂര്‍ കുറ്റിപ്പുറം റോഡാണ് ഏറ്റവും ദുഷ്കരമായ പാത. ഇതിനിടെ റോഡ് നന്നാക്കത്തതിനെ ചൊല്ലി രാഷ്ട്രീയ തര്‍ക്കം മുറുകുകയാണ്.

കുതിരാന്‍ കയറ്റത്തിന് പിന്നാലെ തൃശൂര്‍-കുറ്റിപ്പുറം പാതയിലെ റോഡുകളാണ് പ്രധാനമായും മഴയെത്തിയതോടെ താറുമാറായത്. മുതുവറയില്‍ 200 മീറ്ററോളം റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മണിക്കൂറുകള്‍ കാത്ത് കിടന്നാണ് വാഹനങ്ങള്‍ കടന്ന് പോകുന്നത്. സ്ഥലം എംഎല്‍എയായ അനില്‍ അക്കരയുടെ പിടിപ്പ് കേടാണ് റോഡ് നന്നാക്കാത്തതിന് പിന്നിലെന്ന് ആരോപിച്ച് ഡിവൈഎഫ്ഐയും ബിജെപിയും രംഗത്തെത്തി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിക്കാത്തതാണ് കാരണമെന്നും വ്യവസായ മന്ത്രി എസി മൊയ്തീന്റെ മണ്ഡലത്തിലെ റോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് പറഞ്ഞ് അനില്‍ അക്കര എംഎല്‍എ രംഗത്തെത്തി.

മുതുവറയില്‍ 100 മീറ്റര്‍ നീളത്തില്‍ ടൈല്‍സ് വിരിക്കുന്ന പണി അടുത്ത ദിവസം ആരംഭിക്കും. ഇതിനിടെ മണ്ണുത്തി വടക്കുഞ്ചേരി ദേശീയ പാതിയിലെ അശാസ്ത്രീയ നിര്‍മാണത്തിനെതിരെ കോണ്‍ഗ്രസ് സമരം ആരംഭിച്ചു. രാപ്പകല്‍ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.