LiveTV

Live

Kerala

പി ജയരാജനെതിരെ യുഎപിഎ ചുമത്തിയ കുറ്റപത്രം കോടതി സ്വീകരിച്ചു

പി ജയരാജനെതിരെ യുഎപിഎ ചുമത്തിയ കുറ്റപത്രം കോടതി സ്വീകരിച്ചു
Summary
കൊച്ചി സിബിഐ കോടതിയാണ് കുറ്റപത്രം സ്വീകരിച്ചത്. നവംബര്‍ 16 ന് പി ജയരാജന്‍ അടക്കം ആറ് പേര്‍ കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ യുഎപിഎ ചുമത്തിയ കുറ്റപത്രം കോടതി സ്വീകരിച്ചു. കൊച്ചി സിബിഐ കോടതിയാണ് കുറ്റപത്രം സ്വീകരിച്ചത്. നവംബര്‍ 16 ന് പി ജയരാജന്‍ അടക്കം ആറ് പേര്‍ കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

ജയരാജനെതിരേ യുഎപിഎ ചുമത്തിയതിന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നില്ല. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ വധിച്ച കേസിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പി ജയരാജനാണ് മുഖ്യ ആസൂത്രകനെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകത്തിന് കൂട്ടുനിന്നു, ക്രിമനല്‍ ഗൂഢാലോചന, യുഎപിഎ പ്രകാരമുള്ള ആസൂത്രണം, സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. മനോജ് വധക്കേസില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജയരാജനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 2014 സപ്തംബര്‍ ഒന്നിന് രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്നു ഇറങ്ങിയ മനോജിന്റെ വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വണ്ടിയില്‍ നിന്നിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1999 ആഗസ്ത് 25ന് തിരുവോണനാളില്‍ ജയരാജനെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്.