LiveTV

Live

Kerala

സംസ്ഥാനത്തെ മഴക്കുറവിന് പരിഹാരം; ലഭിക്കേണ്ട മഴയില്‍ നേരിയ കുറവ് മാത്രം

സംസ്ഥാനത്തെ മഴക്കുറവിന് പരിഹാരം; ലഭിക്കേണ്ട മഴയില്‍ നേരിയ കുറവ് മാത്രം
Summary
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയോടെ സംസ്ഥാനത്തെ മഴക്കുറവിന് പരിഹാരമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയോടെ സംസ്ഥാനത്തെ മഴക്കുറവിന് പരിഹാരമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ലഭിക്കേണ്ട മഴയില്‍ നേരിയ കുറവ് മാത്രമാണുളളത്. 2040 മില്ലീലിറ്റര്‍ മഴയാണ് സെപ്തംബര്‍ 30 വരെ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അവസാന പാദത്തില്‍ കാലവര്‍ഷം ശക്തമായതോടെയാണ് സംസ്ഥാനത്തെ മഴക്കുറവിന് പരിഹാരമായത്. വെളളിയാഴ്ച വരെ 16 ശതമാനം മഴക്കുറവുണ്ടായിരുന്നത് ഇപ്പോള്‍ 12.51 ശതമാനമായി.

രണ്ടുദിവസങ്ങളിലായി ശരാശരിയേക്കാള്‍ നാലുശതമാനം കൂടുതല്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇത്തവണ ശരാശരി 1918.1 മില്ലീലിറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ 1678.1 മില്ലീ ലിറ്റര്‍ ലഭിച്ചു. പ്രതീക്ഷിച്ച മഴയില്‍ നേരിയ കുറവ് മാത്രമാണുളളത്. 2040 മില്ലീലിറ്റര്‍ മഴയാണ് സെപ്തംബര്‍ 30 വരെ പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് പകുതിയോടെയാണ് ഈ വര്‍ഷം മഴ ശക്തിപ്രാപിച്ചത്. ജൂണ്‍ അവസാനവാരമാണ് ഇതിനു മുമ്പ് ശക്തമായ മഴ ലഭിച്ചത്.