LiveTV

Live

Kerala

തൃശൂരില്‍ വിരിപ്പു നെല്‍കൃഷി ചെയ്ത കര്‍ഷകര്‍ ദുരിതത്തില്‍

തൃശൂരില്‍ വിരിപ്പു നെല്‍കൃഷി ചെയ്ത കര്‍ഷകര്‍ ദുരിതത്തില്‍
Summary
തൃശൂരില്‍ വിരിപ്പൂ നെല്‍കൃഷി ചെയ്ത കര്‍ഷകര്‍ ദുരിതത്തില്‍. സിവില്‍ സപ്ലൈസ് വകുപ്പ് മില്ലുകളെ തീരുമാനിക്കാത്തതിനാല്‍ കൊയ്ത നെല്ല് കെട്ടികിടക്കുകയാണ്. മഴ കനത്തതോടെ കിട്ടുന്ന വിലക്ക് നെല്ല് സ്വകാര്യ മില്ലുകള്‍ക്ക്..

തൃശൂരില്‍ വിരിപ്പൂ നെല്‍കൃഷി ചെയ്ത കര്‍ഷകര്‍ ദുരിതത്തില്‍. സിവില്‍ സപ്ലൈസ് വകുപ്പ് മില്ലുകളെ തീരുമാനിക്കാത്തതിനാല്‍ കൊയ്ത നെല്ല് കെട്ടികിടക്കുകയാണ്. മഴ കനത്തതോടെ കിട്ടുന്ന വിലക്ക് നെല്ല് സ്വകാര്യ മില്ലുകള്‍ക്ക് നല്‍കി നഷ്ടം സഹിക്കുകയാണ് കര്‍ഷകര്‍.

വടക്കാഞ്ചേരി ഏങ്കക്കാട് മേഖലയില്‍ 250 ഏക്കറിലധികമാണ് വിരിപ്പൂ കൃഷി ഇറക്കിയത്. നൂറിലേറെ ടണ്‍ നെല്ല് വിളവാവുകയും ചെയ്തു. കൊയ്ത്തിന് ഒരു മാസം മുന്പേ കര്‍ഷകര്‍ സിവില്‍ സപ്ലൈസില്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് ഏറ്റെടുക്കേണ്ട മില്ലുകളെ സിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിട്ടില്ല. മഴ പെയ്തതോടെ നെല്ല് മുള പൊട്ടാനും തുടങ്ങി.

വന്‍ സാന്പത്തിക നഷ്ടം വരേണ്ടെന്ന് കരുതി സ്വകാര്യ മില്ലുകളെ ആശ്രയിക്കുകയാണ് കര്‍ഷകര്‍. സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്ന് ഒരു കിലോക്ക് 23.30 രൂപ ലഭിക്കേണ്ടിടത്ത് സ്വകാര്യ കന്പനികള്‍ 13മുതല്‍ 16രൂപ വരെ മാത്രമാണ് നല്‍കുന്നത്. ഇതു കൊണ്ട് തന്നെ പലരും ഇപ്പോഴും സ്വകാര്യ കന്പനികള്‍ക്ക് നല്‍കാതെ സിവില്‍ സപ്ലൈസിനായുള്ള കാത്തിരിപ്പിലാണ്.