LiveTV

Live

Kerala

കെ.പി.എ മജീദിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ലീഗില്‍ നീക്കം ശക്തമാകുന്നു 

കെ.പി.എ മജീദിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ലീഗില്‍ നീക്കം ശക്തമാകുന്നു 
Summary
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ പി എ മജീദിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെരെ മുസ്ലീം ലീഗില്‍ നീക്കം ശക്തമാകുന്നു

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ പി എ മജീദിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെരെ മുസ്ലീം ലീഗില്‍ നീക്കം ശക്തമാകുന്നു. ഫേസ്ബുക്കില്‍ പോസ്റ്റിട്ട എം എസ് എഫ് നേതാവിനെതിരെ നടപടിയെടുപ്പിക്കാന്‍ കെ പിഎ മജീദിന് രാജി ഭീഷണി മുഴക്കേണ്ടിവന്നു. നടപടി നിസ്സാരമാണെന്ന് പിന്നീട് പ്രമുഖ നേതാക്കള്‍ തന്നെ പ്രഖ്യാപിച്ചു. കെ എന്‍ എ ഖാദറിനെ സ്ഥാനാര്ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയുടെ യുവ നേതാക്കളും രംഗത്തെത്തി. ഇതെല്ലാം മജീദിനെതിരായ നീക്കങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ പി എ മജീദ് , കെ എന്‍ എ ഖാദര്‍, പി കെ ഫിറോസ് എന്നിവരെയാണ് മുസ്ലീംലീഗ് പ്രധാനമായും പരിഗണിക്കുന്നത്. മജീദ് പിന്‍മാറിയെങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് സാധ്യതയുള്ളൂ. സ്വയം പിന്‍മാറാനായി മജീദിന്‍റെ മേല്‍ ശക്തമായ സമ്മര്‍ദം പാര്‍ട്ടിയിലെ ഒരു വിഭാഗത്തില്‍ നിന്ന് ഉണ്ടായിരുന്നു. ഇതിനിടെയിലാണ് മജീദിനെ വിമര്‍ശിച്ച് എം എസ് എഫ് നേതാവ് എന്‍ എ കരീം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കരീമിനെതിരെ നടപടി വേണമെന്ന മജീദിന്റെ നിര്‍ദേശത്തിന് മുതിര്‍ന്ന നേതാക്കളില്‍നിന്ന് പിന്തുണ ലഭിച്ചില്ല.

തുടര്‍ന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് മജീദ് രാജിഭീഷണി മുഴക്കിയതോടെയാണ് നടപടി ഉണ്ടായത്. ഈ സംഭവത്തില്‍ കടുത്ത അതൃപ്തിയും മജീദിനുണ്ട്. ഇതിനിടെയാണ് സമസ്തയുടെ യുവനേതാക്കള്‍ കെ എന്‍ എഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഹൈദരലി ശിഹാബ് തങ്ങളെ സമീപിച്ചത്. മജീദിനെതിരായ ഈ നീക്കത്തിനും ചില ലീഗ് നേതാക്കളുടെ പിന്തുണയുണ്ടെന്നാണ് സൂചന.