LiveTV

Live

Kerala

ലളിത ജീവിതവുമായി ഒരാള്‍; പാവപ്പെട്ടവര്‍ക്ക് തന്‍റെ സമ്പാദ്യം മുഴുവന്‍ നല്‍കുന്നു 

ലളിത ജീവിതവുമായി ഒരാള്‍; പാവപ്പെട്ടവര്‍ക്ക് തന്‍റെ സമ്പാദ്യം മുഴുവന്‍ നല്‍കുന്നു 
Summary
തന്‍റെ സമ്പാദ്യം മുഴുവന്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ ഉപയോഗിക്കുകയാണ് അദ്ദേഹം.

പത്തുകിട്ടുകില്‍ നൂറുമതിയെന്നു ചിന്തിക്കുന്നവരുടെ ഇടയില്‍ വ്യത്യസ്ഥരായി ചില മനുഷ്യരുണ്ടാകും‍. അങ്ങനെ ഒരാളാണ് കൊച്ചി മട്ടാഞ്ചേരിയിലെ വി.വി കസ്തൂരി രംഗന്‍സ്വാമി. തന്‍റെ സമ്പാദ്യം മുഴുവന്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ ഉപയോഗിക്കുകയാണ് അദ്ദേഹം. പോര്‍ച്ചുഗലില്‍ ഉന്നതപഠനം നടത്തുന്ന ദലിത് വിദ്യാര്‍ഥിനി റിമ രാജന് സമയത്ത് ഫീസടക്കാന്‍ കഴിയാതിരുന്ന വാര്‍ത്ത മീഡിയവണാണ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത കണ്ടയുടന്‍ റിമയെ സഹായിക്കാന്‍ കസ്തൂരിരംഗന്‍ സ്വാമിയെത്തി. അപ്പേഴേക്കും സര്‍ക്കാര്‍ ഇടപെട്ടു.

എന്നാല്‍ ഓണാവധിയായതിനാല്‍ കൃത്യസമയത്ത് പണമെത്തിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. അതോടെ നേരത്തെ നല്‍കിയ വാഗ്ദാനവുമായി കസ്തൂരിരംഗന്‍ സ്വാമി വീണ്ടുമെത്തി. നാലെകാല്‍ ലക്ഷത്തോളം രൂപ റിമയുടെ പേരില്‍ പോര്‍ച്ചുഗലിലേക്ക് അയച്ചു. മട്ടാഞ്ചേരി ബ്രാഹ്മണ തെരുവിലെ ചെറിയ വീട്ടില്‍ ഒറ്റക്ക് ഏറ്റവും ലളിതമായ ജീവിതം നയിക്കുകയാണ് കസ്തൂരിരംഗന്‍സ്വാമി. തൃശൂരില്‍ നിന്ന് മട്ടാഞ്ചേരിയിലെത്തിയ കസ്തൂരി രംഗന്‍ സ്വാമി മൃദംഗവിദ്വാന്‍ ആയിരുന്നു.

എന്നാല്‍ ജീവിക്കാന്‍ വേണ്ടി കല ഉപേക്ഷിച്ച് ബിസിനസ്സിലേക്ക് കടന്നു. കുറേയേറെ പണം സമ്പാദിച്ചു. ആ സമ്പാദ്യമല്ലാം ഇപ്പോള്‍ സാമ്പത്തികമായി കഷ്ടതയനുഭവിക്കുന്നവര്‍ക്ക് നല്‍കുന്നു. ഫീസടക്കാന്‍ റിമയെ സഹായിച്ചതുപോലെ നിരവധിപേരെ മുമ്പും സഹായിച്ചിട്ടുണ്ട്. തന്‍റെ സമ്പാദ്യത്തിലെ 50 ലക്ഷത്തോളം രൂപ ഇങ്ങനെ പലര്‍ക്കായി നല്‍കി. സാമ്പത്തികമായി കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ ഇനിയും സന്നദ്ധനാണ് ഈ വലിയമനുഷ്യന്‍.