LiveTV

Live

Kerala

ജനമൈത്രി തെളിയിച്ച് മൂവാറ്റുപുഴ പൊലീസ്; നിര്‍ധന കുടുംബത്തിന് വീടുവച്ച് നല്‍കുന്നു 

ജനമൈത്രി തെളിയിച്ച് മൂവാറ്റുപുഴ പൊലീസ്; നിര്‍ധന കുടുംബത്തിന് വീടുവച്ച് നല്‍കുന്നു 
Summary
തങ്ങളുടെ ശമ്പളത്തിന്‍റെ വിഹിതം നല്‍കി കടമ 2017 എന്ന പേരില്‍ വീടില്ലാത്ത കുടുംബത്തിന് വീടു വച്ച് നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍

ജനമൈത്രി പോലീസ് എന്നത് സാര്‍ഥകമാക്കണമെങ്കില്‍ ജനങ്ങളോടുള്ള മൈത്രി പൊലീസ് തെളിയിക്കണം .അതിന് തയ്യാറെടുക്കുകയാണ് മൂവാറ്റുപുഴ പൊലീസ്. തങ്ങളുടെ ശമ്പളത്തിന്‍റെ വിഹിതം നല്‍കി കടമ 2017 എന്ന പേരില്‍ വീടില്ലാത്ത കുടുംബത്തിന് വീടു വച്ച് നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍. സ്വന്തമായി വീടുവയ്ക്കനാന്‍ സ്ഥലമുണ്ടെങ്കിലും മൂവാറ്റുപുഴ വാളകം വില്ലേജിലെ റാക്കാട് ഓലിക്കച്ചിറയിലുള്ള രാജന് സാമ്പത്തിക സ്ഥിതിയില്ല.

സര്‍ക്കാരില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ യാതൊരുവിധ ആലുകൂല്യങ്ങളും ലഭിച്ചതുമില്ല .ഈ സാഹചര്യത്തിലാണ് കടമ 2017 എന്ന പേരില്‍ മൂവാറ്റുപുഴ പൊലീസ് വീടു വച്ച് നല്‍കാന്‍ തീരുമാനിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ശന്പളത്തിന്‍റെ വിഹിതം നല്‍കിയും സ്ഥാപനങ്ങള്‍ നല്‍കുന്ന നിര്‍മാണ സാമഗ്രികള്‍ സംഭാവന സ്വീകരിച്ചും അവധി ദിനങ്ങള്‍ തങ്ങളുടെ അധ്വാനം വീടുപണിക്ക് ഉപയോഗപ്പെടുത്തിയും നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. വാഴക്കുളം പൊലീസ് സ്റ്റേഷനിലെ പി ആര്‍ ഒ ദിലീപ്കുമാര്‍ ആണ് രണ്ട് ബെഡ്റൂമും അടുക്കളയും ഹാളും അടങ്ങുന്ന വീടിന്‍റെ പ്ലാന്‍ തയ്യാറാക്കിയതും.