LiveTV

Live

Kerala

'ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്ന്; എഴുത്തുകാരെ ഭീഷണിപ്പെടുത്തി കെ.പി ശശികല

'ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്ന്; എഴുത്തുകാരെ ഭീഷണിപ്പെടുത്തി കെ.പി ശശികല
Summary
എഴുത്തുകാരെ ഭീഷണിപ്പെടുത്തി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല

എഴുത്തുകാര്‍ക്കെതിരെ വിദ്വേഷമുണര്‍ത്തി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. മതേതര വാദികളായ എഴുത്തുകാര്‍ ആയുസിന് വേണ്ടി മൃത്യു‍ഞ്ജയ ഹോമം നടത്താനും ഇല്ലെങ്കില്‍ ഗൌരിമാരെപ്പോലെ ഇരയാക്കപ്പെടാമെന്നുമാണ് ശശികലയുടെ പ്രസംഗത്തില്‍ പറയുന്നത്. പറവൂരില്‍ സംഘടിപ്പിച്ച ഹിന്ദു ഐക്യവേദിയുടെ പൊതുപരിപാടിയിലാണ് ശശികല ഇത്തരത്തില്‍ പ്രസംഗം നടത്തിയത്. രണ്ട് ദിവസം മുമ്പാണ് കെ പി ശശികല വിവാദ പ്രസംഗം നടത്തിയത്.

പ്രസംഗത്തിനെതിരെ വി ഡി സതീശന്‍ ഡിജിപി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കി. എന്നാല്‍ എന്തിന്റെ പേരിലാണ് പരാതി നല്‍കുന്നതെന്നായിരുന്നു ഹിന്ദു ഐക്യവേദി ആര്‍ വി ബാബുവിന്റെ പ്രതികരണം. സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ മീഡിയവണിനോട് പറ‍ഞ്ഞു. സമാനമായ നിരവധി പ്രസ്താവന നടത്തിയിട്ടും സര്‍ക്കാര്‍ കേസെടുക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചു.