LiveTV

Live

Kerala

കേന്ദ്രം കണ്ണുരുട്ടി,കണ്ണന്താനത്തിന് സ്വീകരണമൊരുക്കി സംസ്ഥാന ബിജെപി

കേന്ദ്രം കണ്ണുരുട്ടി,കണ്ണന്താനത്തിന് സ്വീകരണമൊരുക്കി സംസ്ഥാന ബിജെപി
Summary
നാല് ജില്ലകളില്‍ ആഘോഷ പരിപാടികള്‍. മാര്‍ മാത്യു അറക്കലും,എംഎം മണിയും,കാനവും പങ്കെടുക്കുമെന്ന് ബിജെപി

കേന്ദ്ര നിര്‍ദ്ദേശത്തെതുടര്‍ന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വിപുലമായ സ്വീകരണമൊരുക്കി സംസ്ഥാന ബിജെപി നേത്യത്വം.ഞായറാഴ്ച നെടുന്പാശ്ശേരിയിലെത്തുന്ന മന്ത്രിയെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേത്യത്വത്തില്‍ സ്വീകരിക്കും.പതിനഞ്ചിന് ജന്മനാടായ കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എംഎം മണിയേയും,കാനം രാജേന്ദ്രനേയും,പിജെ ജോസഫിനേയും പങ്കെടുപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞ നടക്കുന്ന ദിവസം സംസ്ഥാനത്ത് ഒരു തരത്തിലുള്ള ആഘോഷങ്ങളും നടത്താതിരുന്നതിനെത്തുടര്‍ന്നാണ് കേന്ദ്രനേത്വത്വം സ്വീകരണം ഒരുക്കണമെന്ന കര്‍ശ്ശന നിര്‍ദ്ദേശം കുമ്മനത്തിന് നല്‍കിയത്.മന്ത്രി കേരളത്തില്‍ എത്തുന്നത് മുതല്‍ തിരികെ ദില്ലിക്ക് പോകുന്നത് വരെയുള്ള ദിവസങ്ങളില്‍ വലിയ സ്വീകരണങ്ങള്‍ നല്‍കണമെന്ന നിര്‍ദ്ദേശം സംസ്ഥാന നേത്യത്വം അതേപടി അംഗീകരിച്ചു.ഞായറാഴ്ച വിമനത്താവളത്തില്‍ കുമ്മനത്തിന്റെ നേത്വത്തില്‍ സംസ്ഥാന ഭാരവാഹികള്‍ കണ്ണന്താനത്തിനെ സ്വീകരിക്കും.തുടര്‍ന്ന് മൂവാറ്റുപുഴയില്‍ പൊതുസമ്മേളനം.കുമ്മനത്തിന്റെ ജന്മാനാടായ കാഞ്ഞിരപ്പള്ളിയില്‍ രണ്ട് ദിവസങ്ങളിലായാണ് സ്വീകരണം.

ഞായറാഴ്ച റോഡ് ഷോയും,15-ന് പൌരസ്വീകരണവുമാണ് ഒരുക്കിയിരിക്കുന്നത്.പൌരസ്വീകരണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർമാത്യു അറക്കല്‍ അധ്യക്ഷത വഹിക്കും.വൈദ്യുത മന്ത്രി എംഎം മണി,സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ,ആന്റോ ആന്റണി എംപി, എംഎല്‍എമാരായ പി ജെ ജോസഫ്,എൻ ജയരാജ് എന്നിവരെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.കണ്ണൂരിലും,തിരുവനന്തപുരത്തും ബിജെപി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.തിരികെ ദില്ലിക്ക് പോകുന്ന 16-ആം തീയതി നിലയ്ക്കൽ എക്യുമെനിക്കൽ കൗൺസിലിലെ ബിഷപ്പുമാരുമായി അല്‍ഫോന്‍സ് കണ്ണന്താനം കൂടിക്കാഴ്ച നടത്തുന്നുണ്ട്.