LiveTV

Live

Kerala

ഒരു നാടിന് അക്ഷര വെളിച്ചം പകര്‍ന്നവര്‍ക്ക് പുന്നശ്ശേരിയുടെ സ്നേഹാദരം

Summary
മാനവ സംസ്കൃതി എന്ന സംഘടനയായിരുന്നു സ്നേഹാദരത്തിന്റെ സംഘാടകര്‍‌‌.

ഒരു ഗ്രാമത്തിലെ മുന്‍ അധ്യാപകര്‍ക്ക് ആദരവുമായി കോഴിക്കോട് ജില്ലയിലെ പുന്നശ്ശേരിയില്‍ സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു. ഒരു നാടിന് അക്ഷര വെളിച്ചം പകര്‍ന്നവര്‍ പണ്ട് പഠിപ്പിച്ച പാഠങ്ങളും പാട്ടും വരയുമൊക്കെയായി സ്നേഹാദരത്തില്‍ ഓര്‍കളിലേക്ക് വീണ്ടും നടന്നു. മാനവ സംസ്കൃതി എന്ന സംഘടനയായിരുന്നു സ്നേഹാദരത്തിന്റെ സംഘാടകര്‍‌‌.

ഒരു നാടിന് അക്ഷര വെളിച്ചം പകര്‍ന്നവര്‍ക്കുള്ള ആദരമായിരുന്നു സ്നേഹാദരം. അധ്യാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പ്രായത്തിന്റെ അവശതകള്‍ മാറ്റിവെച്ച് അവര്‍ എത്തി. പങ്കു വെച്ച അനുഭവങ്ങള്‍ പുതിയ തലമുറക്ക് ചിന്തിക്കാന്‍ പോലുമാകാത്തത്. കിലോമീറ്ററുകള്‍ നടന്ന് പഠിക്കാനും പഠിപ്പിക്കാനും സ്കൂളിലെത്തിയ കാലം ഇന്നലെകള്‍ പോലെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. എംകെ രാഘവന്‍ എംപി സ്നേഹാദരം ഉദ്ഘാടനം ചെയ്തു. വിരമിച്ചാലും നില നില്‍ക്കുന്ന ഔദ്യോഗിക ചിഹ്നങ്ങളുടെ ഉടമകളാണ് അധ്യാപകരെന്ന് എംകെ രാഘവന്‍ പറഞ്ഞു. ഇന്ത്യന്‍ ബഹുസ്വരതയും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ പ്രഭാഷണവും സ്നേഹാദരത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.