LiveTV

Live

Kerala

'ബീഫ് കഴിക്കരുതെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ല; കേരളത്തിൽ ഉപയോഗം തുടരും'

'ബീഫ് കഴിക്കരുതെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ല; കേരളത്തിൽ ഉപയോഗം തുടരും'
Summary
കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റ് ഓഫീസിലെത്തി ആദ്യദിവസം തന്നെ വിവാദവിഷയമായ ബീഫില്‍ കൈവെച്ച് അല്‍ഫോണ്‍സ് കണ്ണന്താനം. ബീഫ് കഴിക്കരുതെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും..

കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റ് ഓഫീസിലെത്തി ആദ്യദിവസം തന്നെ വിവാദവിഷയമായ ബീഫില്‍ കൈവെച്ച് അല്‍ഫോണ്‍സ് കണ്ണന്താനം. ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്നും കേരളത്തിൽ ബീഫ് ഉപയോഗം തുടരുമെന്നും കണ്ണന്താനത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

'ബീഫ് കഴിക്കരുതെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ല; കേരളത്തിൽ ഉപയോഗം തുടരും'

''ഗോവയില്‍ ബീഫ് ഉപയോഗിക്കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ പറഞ്ഞിരുന്നു. അതുപോലെ തന്നെ കേരളത്തിലും ബീഫ് ഉപയോഗിക്കും. ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ല. ഒരു സ്ഥലത്തെയും ആഹാര ശീലം നമുക്ക് നിർബ്ബന്ധിച്ച് മാറ്റാനാവില്ല. ജനങ്ങൾക്കാണ് തീരുമാനമെടുക്കാനുള്ള അവകാശം." അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ ബീഫ് കഴിക്കാമെങ്കിൽ കേരളത്തിൽ യാതൊരു പ്രശ്നവുമില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

ബിജെപിയെക്കുറിച്ച് ക്രിസ്തീയ സമുദായങ്ങൾ ഉന്നയിച്ച ചില ആശങ്കകളെയും കണ്ണന്താനം അഭിസംബോധന ചെയ്തു. "2014ൽ ഒരുപാട് പ്രചരണങ്ങൾ നടന്നിട്ടുണ്ട്. മോഡി അധികാരത്തിൽ വന്നാൽ ക്രിസ്ത്യാനികളെ കത്തിക്കും, സഭകൾ തകർക്കപ്പെടും എന്നിങ്ങനെ. എന്നാല്‍ ഈ കാലയളവുകൊണ്ട് പ്രധാനമന്ത്രി അതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ്. നിങ്ങൾ ആഗ്രഹിക്കുന്നതെന്തും നിങ്ങള്‍ക്ക് വിശ്വസിക്കാമെന്നും എന്തു വന്നാലും ഞാൻ നിങ്ങളെ സംരക്ഷിക്കുമെന്നും മോദി വ്യക്തമാക്കിയിരിക്കുന്നു." അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യൻ സമുദായത്തിനും ബിജെപിക്കും ഇടയിലുള്ള ഒരു പാലമായാണ് താന്‍ വര്‍ത്തിക്കുകയെന്ന് അദ്ദേഹം ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നേരത്തെ പറഞ്ഞിരുന്നു.