LiveTV

Live

Kerala

നെല്ലായ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു; വിതരണം ചെയ്യുന്നത് ഇ കോളി ബാക്ടീരിയയുള്ള വെള്ളം

നെല്ലായ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു;  വിതരണം ചെയ്യുന്നത് ഇ കോളി ബാക്ടീരിയയുള്ള വെള്ളം
Summary
പാലക്കാട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ നെല്ലായ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. മഞ്ഞപ്പിത്തത്തിന് കാരണമായ കുടിവെള്ള പദ്ധതിയിലെ കിണറ്റിലെ വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടും നാട്ടുകാര്‍ക്ക് വിതരണം ചെയ്യുന്നത്..

പാലക്കാട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ നെല്ലായ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. മഞ്ഞപ്പിത്തത്തിന് കാരണമായ കുടിവെള്ള പദ്ധതിയിലെ കിണറ്റിലെ വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടും നാട്ടുകാര്‍ക്ക് വിതരണം ചെയ്യുന്നത് ഇതേ വെള്ളമാണ്.

നെല്ലായ പഞ്ചായത്തിലെ പത്തൊന്പതാം വാര്‍ഡിലെ മാവുണ്ടിരിക്കടവില്‍ മാത്രം കഴിഞ്ഞ എട്ടു മാസത്തിനിടെ ഇരുന്നൂറോളം പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. മഴക്കാലമാരംഭിച്ചിട്ടും ഇപ്പോഴും എണ്‍പതോളം പേര്‍ക്ക് മഞ്ഞപ്പിത്തബാധയുണ്ട്. കുടിവെള്ള പദ്ധതിയിലെ വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടും ഈ വെള്ളം ശുചീകരിക്കാന്‍ പഞ്ചായത്തധികൃതര്‍ തയ്യാറായിട്ടില്ല. കുടിവെള്ളം മലിനമായത് സംബന്ധിച്ച് ആരോഗ്യവിഭാഗം നിരവധി റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. മലിനമായ ഇതേ വെള്ളമാണ് പത്തൊന്പത്, രണ്ട് വാര്‍ഡുകളില്‍ ഇപ്പോഴും വിതരണം ചെയ്യുന്നത്.