LiveTV

Live

Kerala

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നാളെ 

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നാളെ 
Summary
അനിശ്ചിതത്വത്തിന് നടുവില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് നാളെ

അനിശ്ചിതത്വത്തിന് നടുവില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് നാളെ. സര്‍ക്കാറുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്ന എംഇഎസും കാരക്കോണവും പിന്‍മാറുകയും മറ്റ് കോളജുകളിലെ ഫീസ് 11 ലക്ഷമാക്കി സുപ്രീം കോടതി ഉയര്‍ത്തുകയും ചെയ്തിനാല്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. ഓപ്ഷന്‍ രജിസ്ട്രേഷന്റെ സമയം ഇന്ന് വൈകീട്ട് വരെ നീട്ടിയിട്ടുണ്ട്. രണ്ടാം ഘട്ട അലോട്ട്മെന്റിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിയതില്‍ നിന്നും എല്ലാം മാറിയ അവസ്ഥയിലാണ് അലോട്ട്മെന്റ് നടക്കുന്നത്. നാല് തരം ഫീസ് ഘടനയുമായി സര്‍ക്കാറുമായി കരാറില്‍ ഏര്‍പ്പെട്ട എം ഇ എസ്, കാരക്കോണം മെഡിക്കല്‍ കോളജുകള്‍ കരാറില്‍ നിന്ന് പിന്‍മാറുന്നുവെന്ന് കാണിച്ച് സര്‍ക്കാറിന് കത്ത് നല്‍കി.

35 ശതമാനം സീറ്റുകളിലെ ഫീസ് മാറ്റിയത് ഉള്‍പ്പെടെ കരാറിലെ വ്യവസ്ഥകള്‍ കോടതി വിധിയോടെ ഇല്ലാതാതായെന്നാണ് ഈ കോളജുകള്‍ പറയുന്നത്. 5 ലക്ഷം രൂപ ഫീസ് നിര്‍ണയിച്ച കോളജുകളുടെ ഫീസ് ഇപ്പോള്‍ 11 ലക്ഷം ആണ്. ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളജുകള്‍ 5 ലക്ഷം എന്ന ഫീസ് ഘടനയുമായി മുന്നോട്ട് പോകുന്നു. ആദ്യം ഓപ്ഷന്‍ നല്‍കിയ വിദ്യാര്‍ഥികള്‍ക്ക അതേ ഓപ്ഷനുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പ്രത്യേക ഇടപെടലും ഉണ്ടായിട്ടില്ല. ഈ അനിശ്ചിതത്വം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.

പുതിയ സാഹചര്യം പരിഗണിച്ച് ഓപ്ഷന്‍ രജിസ്ട്രേഷനുള്ള സമയം ഇന്ന് വൈകീട്ട് മൂന്ന് മണി വരെ പ്രവേശ പരീക്ഷ കമ്മീഷണര്‍ നീട്ടിയിട്ടുണ്ട്. ആദ്യ അലോട്ട്മെന്റില്‍ പ്രവേശനം നടക്കാത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 100 സീറ്റുകളിലേക്കും സ്വാശ്രയ മെഡി കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും നാളെ അലോട്ട് മെന്റ് നടക്കുക.