LiveTV

Live

Kerala

തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ഭൂമി അന്യാധീനപ്പെട്ടെന്ന് പരാതി 

തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ഭൂമി അന്യാധീനപ്പെട്ടെന്ന് പരാതി 
Summary
എറണാകുളം തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയൂര്‍വ്വേദ മെഡിക്കല്‍ കോളേജിന്റെ ഏക്കര്‍കണക്കിന് ഭൂമി അന്യാധീനപ്പെട്ടുവെന്ന് പരാതി

എറണാകുളം തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയൂര്‍വ്വേദ മെഡിക്കല്‍ കോളേജിന്റെ ഏക്കര്‍കണക്കിന് ഭൂമി അന്യാധീനപ്പെട്ടുവെന്ന് പരാതി. ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി നേരിട്ട സാഹചര്യത്തില്‍ ഈ മാസം 21ന് ഭൂമി അളക്കാനൊരുങ്ങുകയാണ് റവന്യു ഉദ്യോഗസ്ഥര്‍. ഭൂമി സംബന്ധിച്ച രേഖകളൊന്നും മെഡിക്കല്‍ കോളേജില്‍ ഇല്ലെന്ന് പ്രിന്‍സിപ്പളും സമ്മതിക്കുന്നു. 1964ലാണ് 11 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. ആശുപത്രിക്ക് വേണ്ടി പല ഘട്ടങ്ങളിലായാണ് ഭൂമി ഏറ്റെടുത്തിരുന്നു.

സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏക്കര്‍ കണക്കിന് ഭൂമി അന്യാധീനപ്പെടുത്തിക്കളഞ്ഞുവെന്നാണ് പരാതി. സര്‍വ്വത്ര ആശയക്കുഴപ്പമാണ് ഭൂമിയുടെ കാര്യത്തില്‍ മെഡിക്കല്‍ കോളേജ് അധികൃര്‍ക്കും റവന്യു ഉദ്യോഗസ്ഥര്‍ക്കും ഉള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

വിഷചികില്‍സക്കായി ലഭിച്ച ഒരേക്കര്‍ ഏഴ് സെന്റ് ഭൂമി തൃപ്പുണിത്തുറ ദേവസ്വം ബോര്‍ഡിന്റെ പേരിലും മെഡിക്കല്‍ കോളേജിനായി ഏറ്റെടുത്ത മറ്റൊരു 20 സെന്റ് വസ്തു പുതിയകാവ് ഭഗവതി ദേവസ്വത്തിന്റെ പേരിലുമാണ് രേഖകള്‍ പ്രകാരം ഇപ്പോഴുള്ളത്. ഭൂമി ഏറ്റെടുത്ത മുഴുവന്‍ രേഖകളും കൈവശം ഇല്ലെന്നാണ് പ്രിന്‍സിപ്പാള്‍ നല്‍കുന്ന ഉത്തരം. സബ്കലക്ടറുടെ മേല്‍നോട്ടത്തില്‍ സര്‍വ്വെ നടത്തണമെന്ന നിര്‍ദേശം പാലിക്കാതെ താലൂക്ക് സര്‍വ്വയറെ നിയോഗിച്ച് കോടതിയലക്ഷ്യം മറികടക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്.