LiveTV

Live

Kerala

ഫാറൂഖ് കോളേജിന് ആദ്യ വനിതാ ചെയര്‍പേഴ്സണ്‍; ചരിത്രനേട്ടത്തിന്റെ ആഹ്ളാദത്തില്‍ മിന ഫര്‍സാന

ഫാറൂഖ് കോളേജിന് ആദ്യ വനിതാ ചെയര്‍പേഴ്സണ്‍; ചരിത്രനേട്ടത്തിന്റെ ആഹ്ളാദത്തില്‍  മിന ഫര്‍സാന
Summary
എം.എസ്.എഫ് പെണ്‍കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്ന വാദം തെറ്റാണെന്നാണ് മിന പറയുന്നത്.

കോഴിക്കോട് ഫാറൂഖ് കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ ചെയര്‍ പേഴ്സണാകാന്‍ സാധിച്ചതിന്റെ ആഹ്ളാദത്തിലാണ് മിനാ ഫര്‍സാന. എം.എസ്.എഫ് പെണ്‍കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്ന വാദം തെറ്റാണെന്നാണ് മിന പറയുന്നത്. നാദാപുരം എം.ഇ.ടി കോളേജില്‍ എം.എസ്.എഫിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡില്‍ പെണ്‍കുട്ടികളുടെ ഫോട്ടോ വെക്കാത്തത് വിവാദമായിരുന്നതിന് പിന്നാലെയാണ് ഫറൂഖ് കോളേജിലൂടെ എംഎസ്എഫ് പുതിയ കാല്‍ വെപ്പ് നടത്തിയത്.

ഫാറൂഖ് കോളേജിന്റെ 70 വര്‍ഷത്തെ ചരിത്രമാണ് ഈ പെണ്‍കുട്ടി മാറ്റിയെഴുതിയത്. ചെയര്‍പേഴ്സന്‍ പദവയിലേക്ക് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്ത്ഥി മിനാ ഫര്‍സാന വിജയിച്ചു കയറിയപ്പോള്‍ അത് മുസ്ലീം വനിതാ മുന്നേറ്റത്തിന്റെ പുതിയ ഏടുകൂടിയായി മാറി. തങ്ങളുടെ പാനല്‍ നയിക്കാന്‍ മിനാഫര്‍സാനയെ നിയോഗിച്ച എം.എസ്.എഫിനും അഭിമാനകരമായ നേട്ടം. പെണ്‍കുട്ടികളെ അവഗണിക്കുന്നതായുള്ള ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് എം.എസ്.എഫ് ഒരു പെണ്‍കുട്ടിയെ ഫാറൂഖ് കോളേജ് ചെയര്‍ പേഴ്സനാക്കിയിരിക്കുന്നത്.

നാദാപുരം എം.ഇ.ടി കോളേജിലെ പ്രചാരണ ബോര്‍ഡില്‍ പെണ്‍കുട്ടികളായ സ്ഥാനാര്ത്ഥികളുടെ ഫോട്ടോ എംഎസ്എഫ് ഒഴിവാക്കിയത് ദേശീയ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായിരുന്നു. എം.എസ്എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി തന്നെ ഇതിനെതിരെ ഫേസ് ബുക്കില്‍ കടുത്ത വിമര്‍ശവുമായി രംഗത്ത് എത്തുകയും ചെയ്തു. തലക്കകത്ത് ആള്‍ താമസമില്ലാത്ത വിഡ്ഢിയുടെ ഉല്പ്പന്നം മാത്രമാണ് ആ ബോര്ഡെന്നായിരുന്നു അഷ്റഫലിയുടെ പോസ്റ്റ്. എന്നാല് അശ്റഫിലിയുടെ പ്രതികരണത്തിന് എതിരെ ലീഗ് അണികളില്‍ നിന്ന് എതിര്‍പ്പ് ഉയരുകയും ചെയ്തു. തുടര്‍ന്ന് അശ്റഫലിക്ക് പോസ്റ്റ് മയപ്പെടുത്തേണ്ടി വന്നു.