LiveTV

Live

Kerala

നെഹ്റു ചാടിക്കയറിയ പഴയ നടുഭാഗം ചുണ്ടന്‍ വള്ളപ്പുരയില്‍ നശിക്കുന്നു

നെഹ്റു ചാടിക്കയറിയ പഴയ നടുഭാഗം ചുണ്ടന്‍ വള്ളപ്പുരയില്‍ നശിക്കുന്നു
Summary
1952ല്‍ സ്വീകരണ വള്ളംകളിയില്‍ വിജയിച്ചതു കണ്ട് പ്രധാനമന്ത്രി നെഹറു ആവേശം മൂത്ത് ചാടിക്കയറി തുള്ളിച്ചാടിയ ആ പ്രതാപിയായ നടുഭാഗം ചുണ്ടനെയല്ലേ നിങ്ങളുടെ കണ്ണുകള്‍ തിരയുന്നത്?

നെഹ്റു ട്രോഫി വള്ളംകളി ആരംഭിക്കുന്നതിന് കാരണമായ 1952ലെ വള്ളംകളിയില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറു ചാടിക്കയറി പുന്നമടയില്‍ നിന്ന് ആലപ്പുഴ വരെ യാത്ര ചെയ്ത ചരിത്രമുള്ള വള്ളമാണ് നടുഭാഗം ചുണ്ടന്‍. 68ാമത് നെഹറു ട്രോഫി വള്ളംകളി നടക്കാനിരിക്കുന്ന വേളയില്‍ ആ പഴയ നടുഭാഗം ചുണ്ടന്‍ കാലപ്പഴക്കം മൂലം കരയില്‍ ഇരിക്കുകയാണ്. നെഹറു ട്രോഫിയുടെ ആരവങ്ങള്‍ക്ക് കാതോര്‍ത്തു കൊണ്ട്. സംരക്ഷണ പദ്ധതികളൊക്കെ വാഗ്ദാനങ്ങളിലും പ്രഖ്യാപനങ്ങളിലും മാത്രം ഒതുങ്ങിയതിനാല്‍ ഇന്ന് പൂര്‍ണമായ നാശത്തിന്റെ വക്കിലാണ് ഈ ചരിത്ര സ്മാരകം.