LiveTV

Live

Kerala

വര്‍ഗീയകലാപങ്ങള്‍ നടന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്നിലെന്ന് കേന്ദ്രം

വര്‍ഗീയകലാപങ്ങള്‍ നടന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്നിലെന്ന് കേന്ദ്രം
Summary
ഏറെ നാളത്തെ പ്രതിപക്ഷാവശ്യത്തിന് ശേഷമാണ് തിങ്കളാഴ്ച്ച ആള്‍കൂട്ടകൊലപതാകങ്ങള്‍ സംബന്ധിച്ച് ആറ് മണിക്കൂര്‍ നേരം ലോക് സഭയില്‍ ചര്‍ച്ച നടന്നത്

കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങളുണ്ടായ സംസ്ഥാനങ്ങളില്‍ കേരളവുമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സംബന്ധിച്ച് ലോക്‍സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ബിജെപിയാണ് രാജ്യത്തെ ആല്‍ക്കൂട്ടകൊലപാതകങ്ങള്‍ക്ക് പരോക്ഷ പിന്തുണനല്‍കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഏറെ നാളത്തെ പ്രതിപക്ഷാവശ്യത്തിന് ശേഷമാണ് തിങ്കളാഴ്ച്ച ആള്‍കൂട്ടകൊലപതാകങ്ങള്‍ സംബന്ധിച്ച് ആറ് മണിക്കൂര്‍ നേരം ലോക് സഭയില്‍ ചര്‍ച്ച നടന്നത്. 2016 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ഗീയ കൊലപാതകങ്ങളും ആക്രമണങ്ങളും നടന്നത് 4 സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആഭ്യനന്തരസഹമന്ത്രി വ്യക്തമാക്കി. ഇക്കാര്യം അതാത് സംസ്ഥാനങ്ങള്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും കേരളവും ബംഗാളും ഇവയില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്‍റേയും പ്രധാനമന്ത്രിയുടേയും പ്രതിച്ചായ തകര്‍ക്കാനാണ് ആള്‍ക്കൂട്ടകൊലപാതകങ്ങളുടെ പേരിലുള്ള ആരോപണങ്ങള്‍ എന്നും സര്‍ക്കാര്‍ ആരോപിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങളെ ബിജെപി പരോക്ഷമായി പിന്തുണയ്ക്കുകയാണെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചു. ജാതിയുടെ അടിസ്ഥാനത്തിലാണ് ആക്രമണങ്ങള്‍ നടക്കുന്നതെന്നും കോണ്‍ഗ്രസ്‍ മുക്ത ഭരതമെന്നത് പോലെ മുസ്ലീം മുക്ത ഭാരതത്തിനുള്ള ശ്രമമാണോ ബിജെപിയുടേതെന്നും പ്രതിപക്ഷം ചോദിച്ചു.