LiveTV

Live

Kerala

ജന്‍ഔഷധി സ്റ്റോറില്‍ കുറഞ്ഞ വിലയ്ക്ക് മരുന്നില്ല; വില്‍ക്കുന്നത് വന്‍കിട ബ്രാന്‍ഡഡ് മരുന്നുകള്‍

ജന്‍ഔഷധി സ്റ്റോറില്‍ കുറഞ്ഞ വിലയ്ക്ക് മരുന്നില്ല;  വില്‍ക്കുന്നത് വന്‍കിട ബ്രാന്‍ഡഡ് മരുന്നുകള്‍
Summary
ജൻഔഷധി സ്റ്റോറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് നല്‍കേണ്ട ജീവന്‍ രക്ഷാ മരുന്നുകൾക്ക് പകരം നല്‍കുന്നത് വൻകിട കമ്പനികളുടെ വിലകൂടിയ ബ്രാൻഡഡ് മരുന്നുകൾ

ജൻഔഷധി സ്റ്റോറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് നല്‍കേണ്ട ജീവന്‍ രക്ഷാ മരുന്നുകൾക്ക് പകരം നല്‍കുന്നത് വൻകിട കമ്പനികളുടെ വിലകൂടിയ ബ്രാൻഡഡ് മരുന്നുകൾ. ഗുണനിലവാരമുള്ള ജനറിക്ക് മരുന്നുകൾ മാത്രമേ ജൻഔഷധി സ്റ്റോറുകളിലൂടെ വിൽക്കാവൂ എന്ന നിബന്ധന നിലനിൽക്കെയാണ് പദ്ധതിയെ തകർക്കുന്ന തരത്തിലുള്ള നടപടികൾ സംസ്ഥാനത്ത് ഉണ്ടാവുന്നത്. മീഡിയവണ്‍ അന്വേഷണം.

കുറഞ്ഞ വിലയിലുള്ള ജനറിക് മരുന്നുകള്‍ പ്രതീക്ഷിച്ച് എത്തുന്ന ജനങ്ങള്‍ നിരാശരാവുന്നു. കേന്ദ്ര രാസവള മന്ത്രാലയത്തിന്‍റെ കീഴിലുള്ള ബ്യൂറോ ഓഫ് ഫാര്‍മ പിഎസ്‍യു ഓഫ് ഇന്ത്യയാണ് ജനഔഷധി പദ്ധതിയുടെ നോഡല്‍ ഏജന്‍സി. അതിനാല്‍ ബിപിപിഐയുടെ മുദ്ര പതിച്ച മരുന്നുകള്‍‌ മാത്രമേ ഇത്തരം സ്റ്റോറുകളിലൂടെ വില്‍ക്കാന്‍ പാടുള്ളൂ. പകരം ഇവിടെ നില്‍പ്പന നടത്തുന്നതാകട്ടെ വന്‍കിടക്കാരുടെ ബ്രാന്‍ഡഡ് മരുന്നുകള്‍.

വന്‍ ബ്രാന്‍ഡുകളുടെ സൌന്ദര്യ വര്‍ധക മരുന്നുകള്‍, രാജ്യത്തെ പ്രമുഖ ബഹുരാഷ്ട്ര മരുന്നു കമ്പനിയായ സിപ്ല, അംലിപ്, ഫോളികെം തുടങ്ങി നിരവധി ബ്രാന്‍ഡഡ് മരുന്നുകളാണ് ഇവിടെ വില്‍പ്പന നടത്തുന്നത്. ബിപിപിഐ കൃത്യസമയത്ത് മരുന്ന് എത്തിക്കുന്നില്ലെന്നും സ്റ്റോറുടമകള്‍ പറയുന്നു. ഫലത്തിൽ എന്താണോ ജൻഔഷധി പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത് അതുമാത്രം നടക്കാതെ പോകുന്നു.