LiveTV

Live

Kerala

കോവളം കൊട്ടാരം വിട്ട് നല്‍കാനുള്ള മന്ത്രിസഭ തീരുമാനത്തിനെതിരെ വി.എസ്

കോവളം കൊട്ടാരം വിട്ട് നല്‍കാനുള്ള മന്ത്രിസഭ തീരുമാനത്തിനെതിരെ വി.എസ്
Summary
ഉടമസ്ഥാവകാശം നിലനിര്‍ത്തികൊണ്ടാണ് കൊട്ടാരം കൈമാറുന്നതെങ്കിലും ഭാവിയില്‍ ഇത് സ്വകാര്യ മുതലാളിയുടെ കൈയ്യില്‍ അകപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് വിഎസ് പറഞ്ഞു.

കോവളം കൊട്ടാരം ആര്‍.പി ഗ്രൂപ്പിന് വിട്ട് നല്‍കാനുള്ള മന്ത്രിസഭ തീരുമാനത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍. മന്ത്രിസഭ തീരുമാനം നിര്‍ഭാഗ്യകരമാണ്. ഉടമസ്ഥാവകാശം നിലനിര്‍ത്തികൊണ്ടാണ് കൊട്ടാരം കൈമാറുന്നതെങ്കിലും ഭാവിയില്‍ ഇത് സ്വകാര്യ മുതലാളിയുടെ കൈയ്യില്‍ അകപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് വിഎസ് പറഞ്ഞു. കൊട്ടാരം പൂര്‍ണ്ണമായും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാന്‍ സിവില്‍ കേസ് കൊടുക്കാന്‍ കഴിയുമോ എന്ന കാര്യം ഇനിയും പരിശോധിക്കണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.