LiveTV

Live

Kerala

'സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് പണം തട്ടി'

'സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് പണം തട്ടി'
Summary
കോഴിക്കോട് പാതിരപറ്റയിലെ ബിജെപി പ്രവർത്തകൻ അശ്വന്തിനാണ് പണം നഷ്ടമായത്.

സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്. സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് തട്ടിപ്പ് നടത്തിയതായാണ് പുതിയ പരാതി. കോഴിക്കോട് പാതിരപറ്റയിലെ ബിജെപി പ്രവർത്തകൻ അശ്വന്തിനാണ് പണം നഷ്ടമായത്. ബിജെപി മേഖലാ സെക്രട്ടറി എംപി രാജനെതിരെ പണം നഷ്ടപ്പെട്ട കുടുംബം പൊലീസിൽ പരാതി നൽകി. അശ്വന്തിന്റെ മൊഴി ഇന്ന് കുറ്റ്യാടി പൊലീസ് രേഖപ്പെടുത്തി.

'സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് പണം തട്ടി'

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ തട്ടിയെടുത്തെന്നാണ് പാതിരപറ്റ സ്വദേശിയായ അശ്വന്തിന്റെയും കുടുംബത്തിന്റെയും പരാതി. ബിജെപി മേഖല സെക്രട്ടറി കൂടിയായ എംപി രാജന്‍ രണ്ട് ഘട്ടമായാണ് പണം കൈപറ്റിയതെന്നും പരാതിയില്‍ പറയുന്നു. പിന്നീട് ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ തന്നെ ഇടപെട്ട് നഷ്ടപരിഹാരമടക്കം രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനവും നല്‍കി. ഇതും ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അശ്വന്തും കുടുംബവും പരാതിയുമായി രംഗത്ത് എത്തിയത്.

ബിജെപി നേതൃത്വത്തിനും ഇവര്‍ പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്. പരാതി പരിശോധിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.