LiveTV

Live

Kerala

ശബരി വിമാനത്താവളം വരുന്നത് ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പിസി ജോര്‍ജ്ജ്

ശബരി വിമാനത്താവളം വരുന്നത് ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പിസി ജോര്‍ജ്ജ്
Summary
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത ഇവിടെ വിമാനത്താവളം വരാതിരിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നാണ് സ്ഥലം എംഎല്‍എ പിസി ജോര്‍ജ്ജ് തന്നെ പറയുന്നത്.

ശബരി വിമാനത്താവളം ചെറുവള്ളിയില്‍ വരുമെന്ന് ഉറപ്പായതോടെ ഇത് സംബന്ധിച്ച വിവാദങ്ങളും സജീവമായി. ആറന്‍മുള വിമാനത്താവളത്തിന് പിന്നിലുണ്ടായിരുന്ന ചിലര്‍ ചെറുവള്ളി വിമാനത്താവളത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ് സ്ഥലം എംഎല്‍എ പിസി ജോര്‍ജ്ജാണ് ആദ്യവെടി പൊട്ടിച്ചിരിക്കുന്നത്.

വികസനം വരുമ്പോള്‍ വിവാദങ്ങളും സജീവമാകുന്നത് പതിവാണ്. അത് തന്നെയാണ് ചെറുവള്ളിയിലെ നിര്‍ദ്ദിഷ്ട ശബരി വിമാനത്താവളത്തിന്റെ കാര്യത്തിലും കാണാനാകുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത ഇവിടെ വിമാനത്താവളം വരാതിരിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നാണ് സ്ഥലം എംഎല്‍എ പിസി ജോര്‍ജ്ജ് തന്നെ പറയുന്നത്. അത് ആറന്‍മുളയില്‍ വിമാനത്താവളത്തിനായി ശ്രമിച്ചവരാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ചില മുതലാളിമാര്‍ മദ്യം നല്കി തൊഴിലാളികളെ സമരം നടത്താന്‍ ഇറക്കി വിട്ടിരിക്കുകയാണെന്നും പിസി ജോര്‍ജ്ജ് ആരോപണം ഉന്നയിക്കുന്നുണ്ട്. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച വിഷയങ്ങള്‍ വരും ദിവസങ്ങളില്‍ വിവാദങ്ങള്‍ വഴിവെക്കാനും സാധ്യത ഏറയൊണ്. കൂടാതെ സര്‍ക്കാര്‍ പണം നല്‍കി ഭൂമി ഏറ്റെടുത്താല്‍ അതിന്റെ പേരിലും വിവാദം കൊഴുക്കും.