LiveTV

Live

Kerala

സര്‍വ്വീസ് നടത്തുന്ന പല ആബുലന്‍സുകള്‍ക്കും രേഖകളില്ല

സര്‍വ്വീസ് നടത്തുന്ന പല ആബുലന്‍സുകള്‍ക്കും രേഖകളില്ല
Summary
ആംബുലന്‍സ് ഡ്രൈവര്‍മാരായി എത്തുന്ന പലര്‍ക്കും ലൈസന്‍സോ ബാഡ്‌ജോ ഇല്ലായെന്നതും ഗൗരവതരമാണ്.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ ഇല്ലാതെയാണ് സംസ്ഥാനത്തെ പല ആംബുലന്‍സുകളും സര്‍വീസ് നടത്തുന്നത്. രോഗികളെയും കൊണ്ട് ചീറിപ്പായുന്ന ആബുലന്‍സുകള്‍ പലപ്പോഴും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിധോധകള്‍ക്കും വിധേയമാകാറില്ല. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലടക്കം വേണ്ടത്ര രേഖകളില്ലാതെയാണ് ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുന്നത്.

രോഗികളുടെ ജീവന്‍രക്ഷിക്കാന്‍ ജീവന്‍ പണയം വെച്ചോടുന്ന ആംബുലന്‍സുകള്‍. ജീവന്‍രക്ഷാ ഓട്ടത്തിനിടയില്‍ മോട്ടോര്‍വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ പരിശോധനകള്‍ക്ക് ഇവ വിധേയമാകാറില്ല. ഇത് മുതലെടുത്താണ് രേഖകളില്ലാതെയും വേണ്ടത്ര പരിശോധനകളില്ലാതെയും പല ആംബുലന്‍സുകളും സര്‍വീസ് നടത്തുന്നത്.

ആംബുലന്‍സ് ഡ്രൈവര്‍മാരായി എത്തുന്ന പലര്‍ക്കും ലൈസന്‍സോ ബാഡ്‌ജോ ഇല്ലായെന്നതും ഗൗരവതരമാണ്. രോഗികളില്ലാത്ത വേളകളിലും സൈറണ്‍ മുഴക്കിയും സിഗ്‌നലുകള്‍ തെറ്റിച്ചുമാണ് പല ആംബുലന്‍സുകളും പായുന്നത്.