LiveTV

Live

Kerala

തന്നെയും നാദിര്‍ഷായെയും മാപ്പ്സാക്ഷിയാക്കി ദിലീപിനെതിരെ അണിനിരത്താന്‍ ശ്രമമെന്ന് അപ്പുണ്ണി

തന്നെയും നാദിര്‍ഷായെയും മാപ്പ്സാക്ഷിയാക്കി ദിലീപിനെതിരെ അണിനിരത്താന്‍ ശ്രമമെന്ന് അപ്പുണ്ണി
Summary
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ദിലീപിന്‍റെ മാനേജര്‍ ഹൈക്കോടതിയില്‍

മുൻകൂർ ജാമ്യാപേക്ഷയുമായി ദിലീപിന്റെ മാനേജർ അപ്പുണ്ണി ഹൈക്കോടതിയിൽ. ദിലീപിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് അപ്പുണ്ണി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി തന്നെ പ്രതിയാക്കുമെന്ന് ആശങ്കപ്പെടുന്നതായി അപ്പുണ്ണി നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. പൾസർ സുനിയുമായോ മറ്റ് പ്രതികളുമായോ തനിക്കും ദിലീപിനും ബന്ധമില്ല. പ്രതികളുമായി ബന്ധിപ്പിക്കുന്ന തെളിവുകളും പോലീസിന് ലഭിച്ചിട്ടില്ല.

തന്നെയും നാദിർഷയെയും മാപ്പുസാക്ഷിയാക്കി ദിലീപിനെതിരെ രംഗത്ത് കൊണ്ടുവരാനാണ് പോലീസിന്റെ ശ്രമം. കേസ് അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്.പോലീസ് തന്നെയും ചോദ്യം ചെയ്തിരുന്നു . ദിലീപ് അറസ്റ്റിലായ ദിവസവും അദ്ദേഹത്തിന്റെ വാഹനം ഓടിച്ചത് താനാണ്. കേസിലെ പ്രതിയായ വിഷ്ണു വിളിച്ചിരുന്നു . വിഷ്ണുവിനെ തനിക്ക് മുൻ പരിചയം ഇല്ല. പൾസർ സുനി ദിലീപിനെ ബ്ലാക്ക്‌ മെയിൽ ചയ്യാനാണ് വിളിപ്പിച്ചതെന്നാണ് താൻ കരുതുന്നത്. ഇക്കാര്യം ദിലീപിനോട് പറഞ്ഞു .ദിലിപ് ഇത് പോലിസിനെ അറിയിച്ചതായാണ് മനസിലാക്കുന്നത്‌. പോലീസ് കസ്റ്റഡിയിലെടുത്താൽ പീഡിപ്പിക്കാൻ സാധ്യത ഉണ്ട് . അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന് അപ്പുണിയുടെ ജാമ്യപേക്ഷയിൽ പറയുന്നു.