LiveTV

Live

Kerala

ദിലീപിന്റെ ഡി സിനിമാസ് അളന്ന് തിട്ടപ്പെടുത്തുമെന്ന് റവന്യൂ വകുപ്പ്

ദിലീപിന്റെ ഡി സിനിമാസ് അളന്ന് തിട്ടപ്പെടുത്തുമെന്ന് റവന്യൂ വകുപ്പ്
Summary
ഡി സിനിമാസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ദിലീപിനോട് റവന്യൂ വകുപ്പ് അധികൃതർ നിർദേശിച്ചു

നടൻ ദിലീപിന്‍റെ ഉടമസ്ഥതയിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ഡി സിനിമാസ് അളന്ന് തിട്ടപ്പെടുത്തുമെന്ന് റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു. ഈ മാസം 27നായിരിക്കും സ്ഥലം അളന്ന് തിട്ടപ്പെടുത്തുക. ഡി സിനിമാസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ദിലീപിനോട് റവന്യൂ വകുപ്പ് അധികൃതർ നിർദേശിച്ചു. ഇതുസംബന്ധിച്ച് ജില്ലാ സർവേ സൂപ്രണ്ട് ദിലീപ് അടക്കം ഏഴ് പേർക്ക് നോട്ടീസ് അയച്ചു.