LiveTV

Live

Kerala

ഗോരക്ഷയുടെ പേരില്‍ കൊല: കോഴിക്കോട് പ്രതിഷേധ പെരുന്നാള്‍

ഗോരക്ഷയുടെ പേരില്‍ കൊല: കോഴിക്കോട് പ്രതിഷേധ പെരുന്നാള്‍
Summary
ഗോരക്ഷയുടെ പേരില്‍ രാജ്യത്തെ മുസ്‍ലിംകളെ കൊല്ലുന്ന ബ്രാഹ്മണിക് ഭീകരതക്കെതിരെ കോഴിക്കോട് പ്രതിഷേധ പെരുന്നാള്‍

ഗോരക്ഷയുടെ പേരില്‍ രാജ്യത്തെ മുസ്‍ലിംകളെ കൊല്ലുന്ന ബ്രാഹ്മണിക് ഭീകരതക്കെതിരെ കോഴിക്കോട് പ്രതിഷേധ പെരുന്നാള്‍. ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത പരിപാടിയില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തി.

ജുനൈദായിരുന്നു ബീച്ചില്‍ ഒത്തുകൂടിയവരുടെ മനസ്സില്‍. പെരുന്നാളിന് രണ്ട് ദിവസം മുന്‍പ് ട്രെയിനില്‍ വെച്ച് ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് ഒരുസംഘം കൊലപ്പെടുത്തിയ ഹരിയാനക്കാരന്‍ ജുനൈദ്. മയ്യത്ത് കട്ടിലുമേന്തി പ്രതീകാത്മകമായിരുന്നു പ്രതിഷേധം.

ബീച്ചിലെത്തിയവരും പ്രതിഷേധത്തില്‍ പങ്കാളികളായി. ഫേസ്ബുക്ക് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.