LiveTV

Live

Kerala

കോട്ടയത്തെ ദമ്പതികളുടെ തിരോധാനത്തിന് രണ്ടുമാസം

കോട്ടയത്തെ ദമ്പതികളുടെ തിരോധാനത്തിന് രണ്ടുമാസം
Summary
രാത്രി 9 മണിക്ക് മക്കള്‍ക്ക് ഭക്ഷണം വാങ്ങാനാണെന്ന് പറഞ്ഞാണ് ഇരുവരും പുറത്തേക്ക് പോയത്

കോട്ടയം താഴത്തങ്ങാടിയില്‍ കാണാതായ ദമ്പതികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. താഴത്തങ്ങാടിയാറ്റില്‍ സിഡാക്കിന്‍റെ പ്രത്യേക സ്കാനിംഗ് സംവിധാനം ഉപയോഗിച്ച് തിരച്ചില്‍ നടത്തി. വെള്ളത്തിനടിയില്‍ ദമ്പതികള്‍ സഞ്ചരിച്ച വാഹനം ഉണ്ടോയെന്ന് പരിശോധിക്കാനായിരുന്നു തിരച്ചില്‍. എന്നാല്‍ മണിക്കൂറുകളോളും തിരിച്ചില്‍ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല.

കഴിഞ്ഞ ഏപ്രില്‍ 6 നാണ് താഴത്തങ്ങാടി സ്വദേശി ഹാഷിമിനെയും ഭാര്യ ഹബീബയെയും കാണാതാകുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് വിശദമായ തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് താഴത്തങ്ങാടി ആറ്റില്‍ തന്നെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ പൊലീസ് തിരുനിച്ചത്. ദമ്പതികള്‍ സഞ്ചരിച്ച വാഹനം ആറ്റിനടിയില്‍ ഉണ്ടോയെന്ന പരിശോധിക്കാന്‍ സിഡാക്കിന്‍റെ സഹായത്തോടെ പ്രത്യേക സ്കാനര്‍ കൊണ്ടുവന്നാണ് പരിശോധിക്കുന്നത്.

താഴത്തങ്ങാടി മുതല്‍ കവണാറ്റിങ്കര വരെയുള്ള ഭാഗങ്ങള്‍ വിശദമായി പരിശോധിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല. നേരത്തെ നേവിയുടേയും ഫയര്‍ഫോഴ്സിന്‍‌റെയും സഹായത്തോടെ പരിശോധനകള്‍ നടന്നിരുന്നു. ഇതിനിടെ ദമ്പതികളെ കണ്ടെത്താന്‍ സാധിക്കാതായതോടെ ദുരൂഹത വര്‍ദ്ധിച്ചിരിക്കുയാണ്.

കാണാതാകുന്ന ദിവസം രാത്രി 9 മണിക്ക് മക്കള്‍ക്ക് ഭക്ഷണം വാങ്ങാനാണെന്ന് പറഞ്ഞാണ് ഇരുവരും പുറത്തേക്ക് പോയത്. പുതിയതായി വാങ്ങിയ വാഗണര്‍ കാറിലാണ് ഇവര്‍ പോയത്. മൊബൈല്‍ കൊണ്ടുപോകാത്തതും സിസിടിവി ദൃശ്യങ്ങളില്‍ പതിയായത്തതുമാണ് പൊലീസിനെ കുഴയ്ക്കുന്നത്.