LiveTV

Live

Kerala

റാങ്കുകളുടെ കൂട്ടുകാരന്‍ ഷാഫില്‍ മാഹീന്‍

റാങ്കുകളുടെ കൂട്ടുകാരന്‍ ഷാഫില്‍ മാഹീന്‍
Summary
ഒരേ വര്‍ഷം മൂന്ന് പരീക്ഷകളിലായി വിവിധ റാങ്കുകള്‍ നേടിയ സന്തോഷത്തിലാണ് ഷാഫില്‍ മാഹീന്‍. ജെ ഇ ഇ അഡ്വാന്‍സ്ഡ് എന്‍ട്രന്‍സ് പരീക്ഷയില്‍ നാലാം റാങ്ക് നേടിയതിന് തൊട്ടുപിന്നാലെയാണ് എഞ്ചിനീയറിംഗ് പരീക്ഷയിലെ ഒന്നാം റാങ്കും..

ഒരേ വര്‍ഷം മൂന്ന് പരീക്ഷകളിലായി വിവിധ റാങ്കുകള്‍ നേടിയ സന്തോഷത്തിലാണ് ഷാഫില്‍ മാഹീന്‍. ജെഇഇ അഡ്വാന്‍സ്ഡ് എന്‍ട്രന്‍സ് പരീക്ഷയില്‍ നാലാം റാങ്ക് നേടിയതിന് തൊട്ടുപിന്നാലെയാണ് എഞ്ചിനീയറിംഗ് പരീക്ഷയിലെ ഒന്നാം റാങ്കും ഷാഫിലിനെ തേടിയെത്തുന്നത്. തിരൂര്‍ സ്വദേശിയാണെങ്കിലും പഠനത്തിന്‍റെ ഭാഗമായി കോഴിക്കോടാണ് ഷാഫിലും കുടുംബവും താമസിക്കുന്നത്.

കണക്കിനെ സ്നേഹിക്കുന്ന ഷാഫിലിന്‍റെ പരീക്ഷയിലെ കണക്കുകൂട്ടലുകള്‍ ഒന്നും പിഴച്ചില്ല. റാങ്കുകള്‍ ഒന്നായി കോഴിക്കോട്ടെ ഈ ഫ്ലാറ്റിലേക്കെത്തുകയാണ്. ആദ്യ റാങ്ക് കുസാറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍. ബിടെക്കില്‍ ഒന്നാം റാങ്ക്. തൊട്ടുപിന്നാലെ കേരളത്തിന് മുഴുവന്‍ അഭിമാനമായി ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷാഫലം. അഖിലേന്ത്യ തലത്തില്‍ നാലാം റാങ്ക്. ദക്ഷിണേന്ത്യിയിലെ ആദ്യ റാങ്കുകാരനും. ഇപ്പോള്‍ എഞ്ചിനീയറിംഗിന് ഒന്നാം റാങ്കും ഷാഫിലിനെ തേടിയെത്തി. ഗണിതശാസ്ത്രഞ്ജനാവുക എന്നതാണ് ലക്ഷ്യം.

മാത്തമാറ്റിക്സ് ഒളിന്പ്യാഡിലും സയന്‍സ് ഒളിമ്പ്യാഡിലുമെല്ലാം ഈ കൊച്ചുമിടുക്കന്‍ മികവ് തെളിയിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ചില്‍ ഷാഫില്‍ പ്രവേശനം നേടികഴിഞ്ഞു. തിരൂര്‍ എസ്എസ്എം പോളിടെക്നികിലെ അധ്യാപകന്‍ നിയാസിയുടെയും ഡോ. ഷംജിതയുടെയും മകനാണ് ഷാഫില്‍.