LiveTV

Live

Kerala

അദാലത്ത് ബഹിഷ്കരിക്കുമെന്ന് ചക്ലിയര്‍

അദാലത്ത് ബഹിഷ്കരിക്കുമെന്ന് ചക്ലിയര്‍
Summary
തങ്ങളെ സന്ദര്‍ശിക്കാത്ത കലക്ടറും തങ്ങളെ അധിക്ഷേപിച്ച് പ്രസംഗിച്ച കെ.ബാബു എംഎല്‍എയും നേതൃത്വം നല്‍കുന്ന അദാലത്തില്‍..

ഇരുപത്തിമൂന്നിന് നടക്കുന്ന അദാലത്ത് ബഹിഷ്കരിക്കുമെന്ന് ചക്ലിയര്‍. അയിത്തത്തിനെതിരെ പ്രതിഷേധിക്കുന്ന തങ്ങളെ സന്ദര്‍ശിക്കാത്ത കലക്ടറും തങ്ങളെ അധിക്ഷേപിച്ച് പ്രസംഗിച്ച കെ.ബാബു എംഎല്‍എയും നേതൃത്വം നല്‍കുന്ന അദാലത്തില്‍ പങ്കെടുക്കില്ലെന്ന് അംബേദ്കര്‍ ദലിത് സംരക്ഷണ സംഘം സെക്രട്ടറി ശിവരാജന്‍ പറഞ്ഞു.

ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ അയിത്തമില്ലെന്ന ഭരണകൂടത്തിന്‍റെയും എല്‍ഡിഎഫിന്‍റെയും നിലപാടിനെതിരെ അംബേദ്കര്‍ ദലിത് സംരക്ഷണ സംഘം പ്രതിഷേധ യോഗം സംഘടിപ്പിച്ചു. തങ്ങളുടെ പരാതി കേള്‍ക്കാന്‍ പോലും കൂട്ടാക്കാത്ത ജില്ലാ ഭരണകൂടം കോടതിയിടപെടലിന് ശേഷം സംഘടിപ്പിക്കുന്ന അദാലത്തില്‍ പങ്കെടുക്കില്ലെന്നാണ് ചക്ലിയരുടെ നിലപാട്.

അയിത്തമില്ലെന്ന് പ്രഖ്യാപിച്ച ശേഷം സംഘടിപ്പിക്കുന്ന അദാലത്തില്‍ ഇരുവിഭാഗത്തെയും കേള്‍ക്കുമെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. തമിഴ്നാട്ടില്‍ ജാതിപീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തിയവരാണ് ചക്ലിയരുടെ പൂര്‍വികര്‍. കേരളത്തിലും ജാതിവിവേചനമാണെങ്കില്‍ തങ്ങളുടെ രേഖകള്‍ സര്‍ക്കാരിന് കൈമാറി കേരളം വിടാന്‍ പോലും ചക്ലിയര്‍ തയ്യാറാണെന്നാണ് ചക്ലിയരുടെ നിലപാട്. പ്രതിഷേധ യോഗത്തില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ ദലിത് സംഘടനാ നേതാക്കളും വെല്‍ഫെയര്‍പാര്‍ട്ടി നേതാക്കളും പങ്കെടുത്തു.