LiveTV

Live

Kerala

ജേക്കബ് തോമസ് ഐഎംജി ഡയറക്ടറായി ചുമതലയേറ്റു

 ജേക്കബ് തോമസ് ഐഎംജി ഡയറക്ടറായി ചുമതലയേറ്റു
Summary
സ്ഥാനം ഒരു വര്‍ഷത്തേക്ക് കേഡര്‍ തസ്തികയാക്കി

ഡിജിപി ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി കേഡര്‍ പദവിയില്‍ നിയമിച്ചു.. രണ്ടരമാസത്തെ അവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് എന്തുകൊണ്ട് മാറ്റിയെന്നത് പിന്നീട് തുറന്ന് പറയുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി.. ടിപി സെന്‍കുമാര്‍ വിരമിക്കുന്ന ജൂണ്‍ മുപ്പതിന് ശേഷം ജേക്കബ് തോമസിനെ ഐഎംജിയില്‍ നിന്ന് മാറ്റി പ്രധാന ചുമതല നല്‍കാനാണ് ധാരണ.


സര്‍ക്കാര്‍ നിര്ദ്ദേശപ്രകാരമുള്ള രണ്ടരമാസത്തെ നിര്‍ബന്ധിത അവധി കഴിഞ്ഞ് ജേക്കബ് തോമസ് തിരിച്ചെത്തിയെപ്പോഴാണ് ഐഎംജി ഡയറക്ടറാക്കിയത്.ജേക്കബ് തോമസിന്റെ സീനിയോരിറ്റിയുമായി വച്ചുനോക്കിയാല്‍ താരതമ്യേന അപ്രധാന പദവിയാണ് ഐഎംജി ഡയറക്ടര്‍ സ്ഥാനം.ജൂണ്‍ 30-ന് പോലീസ് മേധാവി ടിപി സെന്‍കുമാര്‍ വിരമിക്കുന്പോള്‍ ഐഎംജിയില്‍ നിന്ന് ജേക്കബ് തോമസിനെ മാറ്റി സുപ്രധാന പദവി നല്‍കുമെന്നാണ് സൂചന.