LiveTV

Live

Kerala

പൂക്കോട്ടുംപാടം ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ തകര്‍ത്ത കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

പൂക്കോട്ടുംപാടം ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ തകര്‍ത്ത കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
Summary
തിരുവനന്തപുരം കവടിയാർ വൃന്ദാവനം വീട്ടിൽ രാജാറാം മോഹൻദാസ് ആണ് പിടിയിലായത്

പൂക്കോട്ടുംപാടം വില്ല്വത്ത് മഹാശിവക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ തകര്‍ത്ത കേസില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കവടിയാർ വൃന്ദാവനം വീട്ടിൽ രാജാറാം മോഹൻദാസ് ആണ് പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

പൂക്കോട്ടുംപാടം ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ തകര്‍ത്ത കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

വാണിയമ്പലം ബാണാപുരം ക്ഷേത്രത്തിൽ നാല് മാസം മുൻപ് അതിക്രമം കാണിച്ചതും ഇയാൾ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. തെളിവെടുപ്പിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. രാവിലെ ശാന്തിക്കാരന്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ്​ കോവിലുകള്‍ തുറന്ന നിലയിൽ കണ്ടെത്തിയത്​. ശിവന്റെ ശ്രീകോവിലിന്റെ പൂട്ട്‌ മുറിച്ചാണ് അക്രമികൾ അകത്തുകടന്നത്​. വിഷ്ണുവിന്റെ ശ്രീകോവിലിന്റെ വാതിൽ കുത്തിത്തുറന്നിരുന്നു. മറ്റ്​ ഉപദേവന്മാരുടെ ശ്രീകോവില്‍ വാതിലുകളും തുറന്ന നിലയിൽ കണ്ടെത്തി.