LiveTV

Live

Kerala

പാരാപ്ലീജിയ രോഗികള്‍ക്കായി സ്വയം തൊഴില്‍ പരിശീലനക്യാമ്പ് 

പാരാപ്ലീജിയ രോഗികള്‍ക്കായി സ്വയം തൊഴില്‍ പരിശീലനക്യാമ്പ് 
Summary
മൊബൈല്‍ റിപ്പയറിംഗ്, എല്‍ഇഡി ബള്‍ബ് നിര്‍മ്മാണം എന്നിവയിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുക. തളര്‍ന്ന് പോയവര്‍ക്ക് വഴികാട്ടുകയാണ് ക്യാമ്പെന്ന് ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുള്‍ അസീസ് പറഞ്ഞു.

പാരാപ്ലീജിയ രോഗികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന ഉണര്‍വ്വ് ക്യാമ്പ് കോഴിക്കോട് നടന്നു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുള്‍ അസീസ് ഉദ്ഘാടനം ചെയ്തു. ജൂണ്‍ നാല് മുതല്‍ ഇവര്‍ക്കുള്ള സ്വയം തൊഴില്‍ പരിശീലനക്യാമ്പ് ആരംഭിക്കും.

ജീവിത വഴിയില്‍ തളരാതെ പിടിച്ചു നില്‍ക്കാനുള്ള വഴി കാട്ടുകയാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. പാരാപ്ലീജിയ രോഗികളായ 20ലധികം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. മൊബൈല്‍ റിപ്പയറിംഗ്, എല്‍ഇഡി ബള്‍ബ് നിര്‍മ്മാണം എന്നിവയിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുക. തളര്‍ന്ന് പോയവര്‍ക്ക് വഴികാട്ടുകയാണ് ക്യാമ്പെന്ന് ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുള്‍ അസീസ് പറഞ്ഞു.

പരിശീലനപരിപാടി ജെഡിടി ഇസ്ലാം സെക്രട്ടറി സി പി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും നടന്നു. ഡെപ്യൂട്ടി കലക്ടര്‍ വി അബ്ദുള്‍ നാസര്‍, ജമാഅത്തെ ഇസ്ലാമി വനിതാഭാഗം പ്രസിഡന്റ് എ റഹ്മത്തുന്നിസ, ഡോ. പി സി അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.