LiveTV

Live

Kerala

ഒരേ ബസ്സിലെ യാത്രക്കാര്‍ ഒത്തുചേര്‍ന്ന് യാത്ര പോയപ്പോള്‍

ഒരേ ബസ്സിലെ യാത്രക്കാര്‍ ഒത്തുചേര്‍ന്ന് യാത്ര പോയപ്പോള്‍
Summary
നാല്‍പത്തെട്ടോളം പേരടങ്ങുന്ന സംഘം ആദ്യം വാട്‌സ് ഗ്രൂപ്പ് ഉണ്ടാക്കി. പിന്നീടാണ് വിനോദയാത്ര തീരുമാനിച്ചത്.

എന്നും ഒരേ ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ ചേര്‍ന്ന് അതേ ബസ്സില്‍ ഒത്തുകൂടി ഒരു വിനോദയാത്ര പോയാലോ? അത്തരമൊരു വ്യത്യസ്ഥ കൂടിച്ചേരല്‍ കോഴിക്കോട് നടന്നു.

എന്നത്തേയും പോലെയല്ല ഇന്ന് ഇവരുടെ യാത്ര. തൊട്ടില്‍പാലം മുതല്‍ കോഴിക്കോട് വരെയാണ് പതിവുയാത്രയങ്കില്‍ ഈ യാത്ര നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിലേക്കാണ്. കളക്ട്രേറ്റിലും മെഡിക്കല്‍ കോളജിലും ഒക്കെ ജോലി ചെയ്യുന്ന ഇവരെല്ലാവരും രണ്ടര വര്‍ഷമായി ഇതേ ബസിലെ സ്ഥിരം യാത്രക്കാരാണ്. ഒന്നര മണിക്കൂര്‍ നീളുന്ന രാവിലത്തെയും വൈകീട്ടത്തെയും യാത്രയില്‍ കണ്ട് കണ്ട് സൗഹൃദം കെട്ടിപ്പടുത്തവര്‍. സൗഹൃദം വളര്‍ന്നപ്പോഴാണ് വിനോദയാത്രയാവാമെന്ന് തീരുമാനിച്ചത്. അതും അതേ ബസ്സില്‍.

നാല്‍പത്തെട്ടോളം പേരടങ്ങുന്ന സംഘം ആദ്യം വാട്‌സ് ഗ്രൂപ്പ് ഉണ്ടാക്കി. പിന്നീടാണ് വിനോദയാത്ര തീരുമാനിച്ചത്. തൊട്ടില്‍പാലം മുതല്‍ കാലിക്കറ്റ് സര്‍വകലാശാല വരെ സര്‍വീസുള്ള ബസ് നിലമ്പൂരിലേക്കൊന്ന് ഗിയര്‍ മാറ്റിയപ്പോള്‍ െ്രെഡവര്‍ സന്തോഷിനും ഇരട്ടി സന്തോഷം.