LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് ഹോണ്‍രഹിത ദിനാചരണം

 സംസ്ഥാനത്ത് ഇന്ന് ഹോണ്‍രഹിത ദിനാചരണം
Summary
ശബ്ദമലിനീകരണം കൂടിവരുന്ന സാഹചര്യത്തിലാണ് ഐ എം എ യും മോട്ടോര്‍വാഹനവകുപ്പും സംയുക്തമായി ഹോണ്‍രഹിത ദിനം ആചരിക്കുന്നത്

സംസ്ഥാനത്ത് ഇന്ന് ഹോണ്‍രഹിത ദിനാചരണം. ശബ്ദമലിനീകരണം കൂടിവരുന്ന സാഹചര്യത്തിലാണ് ഐ എം എ യും മോട്ടോര്‍വാഹനവകുപ്പും സംയുക്തമായി ഹോണ്‍രഹിത ദിനം ആചരിക്കുന്നത്.

ഉയര്‍ന്ന തീവ്രതയിലുള്ള ശബ്ദംമൂലം മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കുമുണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഹോണ്‍രഹിത ദിനാചരണത്തിന്‍റെ ലക്ഷ്യം. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച മുരടിക്കലിനും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും ഉയര്‍ന്ന ശബ്ദങ്ങള്‍ കാരണമാകുന്നുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ ശബ്ദമലിനീകരണതോത് കുറയ്ക്കുകയാണ് ലക്ഷ്യം.

പൊതു ഇടങ്ങള്‍, ഉത്സവങ്ങള്‍, മറ്റാഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികളുടെ ദുരുപയോഗത്തിനെതിരെ നടപടി സ്വീകരിക്കും. ഇതിനൊപ്പം നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.