LiveTV

Live

Kerala

മത്സ്യത്തിന്‍റെ ഗുണനിലവാര പരിശോധന കാര്യക്ഷമമാക്കും

മത്സ്യത്തിന്‍റെ ഗുണനിലവാര പരിശോധന കാര്യക്ഷമമാക്കും
Summary
കേരളത്തില്‍ വില്‍ക്കുന്ന മത്സ്യത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഫിഷറീസ് വകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നു.

കേരളത്തില്‍ വില്‍ക്കുന്ന മത്സ്യത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഫിഷറീസ് വകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. ചെക്ക് പോസ്റ്റുകളിലെ പരിശോധന ഉള്‍പെടെയുള്ളവ നടപ്പാക്കുന്നതിനാണ് ഫിഷറീസ് വകുപ്പ് തയ്യാറെടുക്കുന്നത്. മത്സ്യലേലത്തിന് നിയന്ത്രണം ഏര്‍പെടുത്തുകയും ചെയ്യും.

രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത മത്സ്യം വില്‍പ്പന നടത്തുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് പരിശോധനകള്‍ ശക്തമാക്കുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പുമായി സഹകരിച്ചാണ് പരിശോധന നടത്തുക. മത്സ്യ മാര്‍ക്കറ്റുകളിലെ ശുചീകരണം ഉറപ്പുവരുത്തും. മത്സ്യലേലം പെര്‍മിറ്റ് മുഖേന നിയന്ത്രിക്കും. മത്സ്യ തൊഴിലാളി സഹകരണ സംഘങ്ങളിലൂടെ ലേലം നടത്തനാണ് ഫിഷറീസ് വകുപ്പ് ആലോചിക്കുന്നത്. സ്വകാര്യ ലോബിയെ തടഞ്ഞ് മത്സ്യ തൊഴിലാളികള്‍ക്ക് കൂടുതല്‍ ലാഭം നേടികൊടുക്കുകയാണ് ലക്ഷ്യം. മത്സ്യമേഖലയില്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനായി ഉടന്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.